സാന്‍ ഹോസെ, കാലിഫോര്‍ണിയ: സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ഇടവകാംഗങ്ങള്‍ക്കായി വാര്‍ഷിക ധ്യാനം നടത്തി. മാര്‍ച്ച് 20 ,21 ,22 എന്നീ ദിവസങ്ങളില്‍ ആയിരുന്നു ധ്യാനം. ഉയിര്‍പ്പു തിരുന്നാളായ ഈസ്റ്ററിനു മുന്നോടിയായി ആചരിക്കുന്ന നോമ്പ് സമയത്തു നടത്തപ്പെട്ട ഈ ധ്യാനം ഇടവകാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥനയില്‍ കൂടുതല്‍ സമയം ചിലവഴിക്കാനും, ദൈവവുമായുള്ള ബന്ധം ആഴത്തില്‍ ആക്കുവാനും, അതോടൊപ്പം ആത്മീയമായ നവീകരണത്തിനും സഹായിച്ചു.
മുതിര്‍ന്നവര്‍ക്കായി ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി ബഹുമാനപെട്ട ഫാ. വില്‍സണ്‍ കണ്ടങ്കരി ആണ് ധ്യാനം നയിച്ചത്.
വേദപാഠം പഠിക്കുന്ന ഇടവകയിലെ കുട്ടികള്‍ക്കായി ജീസസ് യൂത്തില്‍ നിന്നുമുള്ള മരിയ വേങ്ങച്ചുവട്ടില്‍ , ശീതള്‍ ആന്‍ ഫിലിപ്പ് , ആന്‍ പുത്തെന്‍കളം , ഇസബെല്‍ അമ്പൂക്കന് എന്നീവര്‍ ധ്യാനം നയിച്ചു . ഇവരെ സഹായിക്കുന്നതിനായി വേദപാഠ അധ്യാപകരും പങ്കുചേര്‍ന്നു . . ഈ നോമ്പുകാലത്തു കുട്ടികള്‍ക്ക് കുമ്പസാരത്തിനായി ആത്മീയമായി ഒരുങ്ങുന്നതിനു ഈ ധ്യാനം ഏറെ സഹായകമായി .
അമോല്‍ ചെറുകര






