നവീകരണസമിതി – ബിജു ഉതുപ്പ് കേസുകളില്‍ ഹൈക്കോടതിയില്‍ നമുക്കെതിരെ ഉണ്ടായിട്ടുള്ള വിധിയുടെ പശ്ചാത്തലത്തില്‍, വസ്തുതകള്‍ വ്യക്തമായി തിരിച്ചറിയുന്നതിനും യുവജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനുമായി കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 1 ബുധനാഴ്ച രാത്രി 08:30 ന് യൂണിറ്റ് പ്രസിഡന്റുമാര്‍ KCYL അതിരൂപത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി മീഡിയ കമ്മീഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ആയി അടിയന്തര നേതൃയോഗം ചേര്‍ന്നു. യോഗത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പങ്കെടുത്തു. കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കേസിന്റെ നാള്‍വഴികളും നിലവിലെ സാഹചര്യങ്ങളും വിശദീകരിക്കുകയും, യുവജനങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ നല്‍കുകയും ചെയ്തു. ‘ക്നാനായ സമുദായത്തിന്റെ അവകാശങ്ങളും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി എന്ത് വില കൊടുത്തും മരണം വരെ പോരാടും” എന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി യോഗത്തില്‍ ഉറപ്പുനല്‍കി. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രസിഡന്റുമാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും യോഗത്തില്‍ സജീവമായി പങ്കെടുത്തു.





