തൊടുപുഴ: തൊടുപുഴ സബ് ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി വഴിത്തല സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂള്‍. മത്സരിച്ച 13 ഇനങ്ങളില്‍ 11 എ ഗ്രേഡും രണ്ട് ബി ഗ്രേഡും നേടിയാണ് വിദ്യാലയം നേട്ടം കൈവരിച്ചത്. മുതലക്കോടത്തായിരുന്നു കലോത്സവം നടന്നത്.
ഹെഡ്മാസ്റ്റര്‍ ജയ്മാന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ അധ്യാപകരായ മിജി എ. ജോസ്, സിസ്റ്റര്‍ ഇസബെല്‍ എസ്.വി.എം., അഞ്ജലി ബേബി, ലിമി ബേബി, ജോതിന്‍ സി. ജോമോന്‍ എന്നിവര്‍ കുട്ടികള്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.
സ്‌കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ മാനേജര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും പരിശീലനം നല്‍കിയ അധ്യാപകരെയും അഭിനന്ദിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ., രക്ഷിതാക്കള്‍ എന്നിവരും വിജയികളെ അനുമോദിച്ചു.



