മടമ്പം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മലബാറിലെ മടമ്പം ഫൊറോനയിലെ 25, 40, 50, 60 വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിച്ച ദമ്പതികളുടെ സംഗമം മടമ്പം ഫൊറോന പള്ളിയില്‍ ഭക്തിനിര്‍ഭരമായി നടന്നു. നവംബര്‍ 22ന് നടന്ന സംഗമത്തില്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍നിന്നായി എണ്‍പതോളം ദമ്പതികള്‍ പങ്കെടുത്തു.
രാവിലെ 10ന് മാര്‍ തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസിന് സജീവ് മറ്റത്തിനാക്കല്‍ നേതൃത്വം നല്‍കി.
ഉച്ചയ്ക്ക് 12.30ന് മാര്‍ തോമസ് ആനിമൂട്ടിലിന്റെ അധ്യക്ഷതയില്‍ സമാപന സമ്മേളനം നടന്നു. ഫൊറോന വികാരി ഫാ. ഷാജി വടക്കെത്തൊട്ടിയില്‍ സ്വാഗതവും ഫാ. ജിക്കു തൈത്തറയില്‍ നന്ദിയും പറഞ്ഞു. സംഗമത്തില്‍ പങ്കെടുത്ത എല്ലാ ദമ്പതികള്‍ക്കും കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ സ്‌നേഹസമ്മാനം നല്‍കി ആദരിച്ചു. മടമ്പം ഫൊറോനയിലെ വൈദികരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. സ്‌നേഹവിരുന്നോടെയാണ് സംഗമം സമാപിച്ചത്.




