QKCA പിക്നിക് 2026 ആഘോഷമായി

ദോഹ: ഖത്തര്‍ ക്‌നാനായ കല്ചറല്‍ അസോസിയേഷന്‍ (QKCA) സംഘടിപ്പിച്ച പിക്നിക് 2026, ക്‌നാനായ സമൂഹത്തിനിടയില്‍ ശ്രദ്ധേയമായി . ഏപ്രില്‍ 17ന് പ്രസിഡണ്ട്  മാത്യു ടി. ലൂക്കോസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഷഹാനിയയിലെ ഫാംഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഏകദേശം 350ഓളം പേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദ പരിപാടികളും ഗെയിമുകളും അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി .

QKCA talent hunt ല്‍ പങ്കെടുത്ത കുട്ടികള്‍ക്ക് certificate വിതരണം ചെയ്തു ,പിക്നിക്കിലെ പ്രധാന ആകര്‍ഷണമായി മാറിയത് എല്ലാവരും ചേര്‍ന്ന് നടത്തിയ പരമ്പരാഗത ‘പിടി ഉരുട്ടല്‍’ ആയിരുന്നു. ക്‌നാനായ പാരമ്പര്യം വിളിച്ചോതുന്ന ഗാനങ്ങളോടൊപ്പം QKCA യിലെ വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പിടിയും കോഴിക്കറിയും പങ്കെടുത്തവര്‍ ഒരുമിച്ച് ആസ്വദിച്ചു. പരിപാടിയുടെ ഭാഗമായി QKCAയുടെ 35-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രസിഡണ്ട് സ്മാരക ഫലകം അനാവരണം ചെയ്തു. പാട്ടും നൃത്തവും സൗഹൃദവും നിറഞ്ഞ ഈ കൂട്ടായ്മ, ക്‌നാനായ സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പാരമ്പര്യവും ശക്തമായി പ്രകടിപ്പിച്ച ഒരു വേദിയായി മാറി.

Previous Post

നീണ്ടൂര്‍ : ഓണശ്ശേരില്‍ മേരി കുര്യന്‍

Next Post

ബിനോയി മാത്യു ഇടയാടിയില്‍ ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍

Total
0
Share
error: Content is protected !!