ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഇടവകയിലെ മെന്‍സ് മിനിസ്ട്രിയുടെ 2026-27 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം നടത്തപ്പെട്ടു. രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന സമ്മേളനത്തില്‍ വച്ച് വികാരി ഫാ. സിജു മുടക്കോടില്‍, മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍സ്, കൂടാരയോഗം മെന്‍സ് മിനിസ്ട്രി ഭാരവാഹികള്‍, പാരീഷ് ട്രസ്റ്റീസ്, വുമെന്‍ മിനിസ്ട്രി പ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തില്‍ നിലവിളക്കു കൊളുത്തി പുതിയവര്‍ഷത്തെ പ്രവര്‍ത്തനം ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാ. സിജു മുടക്കോടില്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഇടവകയുടെ പ്രവര്‍ത്തങ്ങളില്‍ മെന്‍സ് മിനിസ്ട്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ റിട്ടയര്‍മെന്റ് – ഒരു പുതിയ തുടക്കം എന്ന വിഷയത്തെ അധികരിച്ച് സാമൂഹ്യപ്രവര്‍ത്തകനും കിഡ്‌നി ഫൌണ്ടേഷന്‍ സംഘാടകനും , നൈല്‍സ് റോട്ടറി ക്‌ളബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ ശ്രീ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍ ക്ലാസ് എടുത്തു. മെന്‍സ് മിനിസ്ടറിയുടെ പുതുവര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ ഇടവകയെ ഉന്നതിയിലേക്ക് നയിക്കട്ടെ എന്ന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ തന്റെ സന്ദേശത്തില്‍ ആശംസിച്ചു.
മെന്‍സ് മിനിസ്ട്രി കോഓര്‍ഡിനേറ്റര്‍ ആയ ബിജു ജെയിംസ് പൂത്തറ സ്വാഗതവും അലക്‌സ് മുല്ലപ്പള്ളി നന്ദിയും രേഖപ്പെടുത്തി. ഫിലിപ്പ് പുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലഖു ഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു. ഈ പരിപാടികള്‍ക്ക് കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, എന്നിവരും മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍സും നേതൃത്വം നല്‍കി.
റോയി ചേലമലയില്‍




