മലങ്കര ഫോറനയില്‍ വിശ്വാസ പരിശീലന ക്യാമ്പ് നടത്തി

കടുത്തുരുത്തി: ക്നാനായ മലങ്കര കത്തോലിക്ക ഫൊറനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല വിശ്വാസ പരിശീലന ക്യാമ്പ് മാര്‍ച്ച് 6, 7, 8 തീയതികളില്‍ കടുത്തുരുത്തി മരിയമല വല്ലംബ്രോസിയന്‍ ബെനഡികൈ്ടന്‍ ആശ്രമത്തില്‍ സംഘടിപ്പിച്ചു. ഫോറനയിലെ ഒന്നാം ക്ളാസ് മുതല്‍ പ്ളസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലങ്കര ഫോറാന വികാരി വെരി. ഫാ. റെന്നി കട്ടേല്‍ മുഖ്യ പ്രഭാഷണം നടത്തി. വല്ലംബ്രോസിയന്‍ ബെനഡികൈ്ടന്‍ കോണ്‍ഗ്രിഗേഷന്‍ പ്രയോര്‍ റവ. ഡോ. ബിനോ ചേരിയില്‍ ഒ.എസ്.ബി അനുഗ്രഹ പ്രഭാഷണം നടത്തി.

പാലാ രൂപത ജീസസ് യൂത്ത് ടീം ക്യാമ്പിന് നേതൃത്വം നല്‍കി. ബൈബിള്‍, സഭാ-സമുദായ വിഷയങ്ങള്‍, ദൈവവിളി, മിഷന്‍ ലീഗ്, തിരുബാലസഖ്യം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസുകള്‍ നല്‍കി.

ആരാധന, കുമ്പസാരം, ക്രൈസ്തവ സിനിമകള്‍, വിനോദ പരിപാടികള്‍, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് എന്നിവ ക്യാമ്പിന്‍്റെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. മലങ്കര ഫോറനയിലെ വൈദികരും സിസ്റ്റേഴ്സും ശുശ്രൂഷകരും ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

കണ്ണാങ്കര : പനങ്ങാട്ട് P. J ചാക്കോ(അട്ടിയില്‍)

Next Post

10& 12 വിശ്വാസപരിശീലന വാര്‍ഷിക പരീക്ഷ അതിരൂപത വിജയികള്‍

Total
0
Share
error: Content is protected !!