കോട്ടയം: ക്നാനായ കത്തോലിക്ക അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്‍്റെ നേതൃത്വത്തില്‍ 2024-25 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്‍െറയും 2025-26 വര്‍ഷത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിന്‍െറയും അടിസ്ഥാനത്തില്‍ സണ്‍ണ്ടേ സ്കൂളുകള്‍ക്ക് ഗ്രേഡുകള്‍ പ്രഖ്യാപിച്ചു.
100-ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള വിഭാഗത്തില്‍ കടുത്തുരുത്തി സെന്‍്റ് മേരീസ് സണ്‍ണ്ടേ സ്കൂള്‍, പിറവം ഹോളി കിംഗ്സ് സണ്‍ണ്ടേ സ്കൂള്‍, രാജപുരം ഹോളി ഫാമിലി സണ്‍ണ്ടേ സ്കൂള്‍ എന്നിവ എ പ്ളസ് ഗ്രേഡ് നേടി. കൂടല്ലൂര്‍ സെന്‍്റ് മേരീസ്, കുറുമുള്ളൂര്‍ സെന്‍്റ് സ്റ്റീഫന്‍സ്, പയ്യാവൂര്‍ സെന്‍്റ് സെബാസ്റ്റ്യന്‍സ്, മലക്കല്ല് ഒൗവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്സ് സണ്‍ണ്ടേ സ്കൂളുകള്‍ എ ഗ്രേഡ് നേടി.
100-50 വിദ്യാര്‍ത്ഥികളുള്ള വിഭാഗത്തില്‍ പാലത്തുരുത്ത് സെന്‍്റ് തെരേസിയാസ്, പയസ്മൗണ്ട് സെന്‍റ് പയസ് ടെന്‍ത് , മറ്റക്കര സെന്‍്റ് ജോര്‍ജ്സ്, ഏച്ചോം ക്രൈസ്റ്റ് ദ കിംഗ് സണ്‍ണ്ടേ സ്കൂളുകള്‍ എ പ്ളസ് ഗ്രേഡ് നേടി. മ്രാല സെന്‍്റ് പീറ്റര്‍ & പോള്‍, ചാമതച്ചാല്‍ സെന്‍്റ് സ്റ്റീഫന്‍സ്, കള്ളാര്‍ സെന്‍്റ് തോമസ്, പൂക്കയം സെന്‍്റ് സ്റ്റീഫന്‍സ് സണ്‍ണ്ടേ സ്കൂളുകള്‍ എ ഗ്രേഡ് നേടി.
50-ല്‍ താഴെ വിദ്യാര്‍ത്ഥികളുള്ള വിഭാഗത്തില്‍ പുതുവേലി സെന്‍്റ് ജോസഫ്സ്, ക്രൈസ്റ്റ് നഗര്‍ സെന്‍്റ് ജൂഡ് സണ്‍ണ്ടേ സ്കൂളുകള്‍ എ പ്ളസ് ഗ്രേഡ് നേടി. മുട്ടം സെന്‍്റ് മേരീസ്, വെള്ളൂര്‍ ഹോളി ഫാമിലി, സേനാപതി സെന്‍്റ് പോളികാര്‍പ്പ്, അരയങ്ങാട് അസംപ്ഷന്‍, ചുള്ളിയോട് ഒൗവര്‍ ലേഡി ഓഫ് ഹോപ്പ്, കാന്തളം സേക്രഡ് ഹാര്‍ട്ട് സണ്‍ണ്ടേ സ്കൂളുകള്‍ എ ഗ്രേഡ് നേടി.





