വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തപ്പെട്ടു.

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ് വടക്കേകണ്ടങ്കരിയുടെ അധ്യക്ഷതയില്‍ സ്‌കൂളിലെ മുന്‍ അധ്യാപകനും, കലാകാരനും, ഇപ്പോള്‍ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനുമായ കുര്യാക്കോസ് മാത്യു നിര്‍വഹിച്ചു.
സ്‌കൂള്‍ പ്രധാന അധ്യാപിക സി. നമിത, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍, എം പി ടി എ പ്രസിഡന്റ് മേരി ജെന്‍സി, വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ റിജോ ജോസ്, എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് സി. സിജ, സ്റ്റാഫ് സെക്രട്ടറി ജിനോ തോമസ്, വിദ്യാരംഗം അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഭാഗ്യ, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

KCCNL Organises Successful Family Meet 2026

Next Post

സെന്റ് അന്തോണീസ് ക്‌നാനായ മിഷനില്‍ ജൂലൈ 5-ന് വി. തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു

Total
0
Share
error: Content is protected !!