മാര്‍ തോമസ് ആനിമുട്ടിലിന് ക്നാനായ മലങ്കര കത്തോലിക്ക സമൂഹം സ്വീകരണം നല്‍കി

കല്ലിശേരി: കേരള ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു ക്നാനായ സമുദായം ആത്മിയതയുടെയും സംസ്കാരത്തിന്‍്റെയും സ്വത്വത്തിന്‍്റെയും സേവനത്തിന്‍്റെയും നേര്‍സാക്ഷിയാണെന്ന് മന്ത്രി എം. ലിജു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടിലിന് ക്നാനായ മലങ്കര കത്തോലിക്കാ സമൂഹം നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ലഹരിക്കെതിരേയുള്ള സര്‍ക്കാരിന്‍്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സമുദായത്തിന്‍്റെ പൂര്‍ണ സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു.ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍, ഫാ. സന്തോഷ് ചെറുകരത്തേ്, സാബു പാറാനിക്കല്‍ , ഫാ. ഫിലിപ്പ് മങ്ങാട്ടത്തേ്, ജെസി ചെറുപറമ്പില്‍, ഏബല്‍ ഷിബു പുത്തന്‍പറമ്പില്‍, ജേക്കബ് കെ. ഇരണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ തോമസ് ആനിമുട്ടില്‍ നന്ദി പറഞ്ഞു.

Previous Post

നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം; കെ.സി.എസ്. ചിക്കാഗോയുടെ ‘കാരുണ്യ സ്പര്‍ശം’ പദ്ധതിക്ക് തുടക്കമായി

Total
0
Share
error: Content is protected !!