സെന്റ് അന്തോണീസ് ക്‌നാനായ മിഷനില്‍ ജൂലൈ 5-ന് വി. തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു

കാര്‍ഡിഫ്: സെന്റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ വരുന്ന ഞായറാഴ്ച (ജൂലൈ 5, 2026) ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു. കാര്‍ഡിഫ് St Illtyd’s സ്‌കൂള്‍ ചാപ്പലില്‍ വെച്ചാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ നടക്കുക.

തിരുനാള്‍ ദിവസത്തെ പ്രധാന ശുശ്രൂഷകളുടെ സമയവിവരം

രാവിലെ 10:45 AM: ലദീഞ്ഞ്

11:00 AM: ആഘോഷമായ വിശുദ്ധ കുര്‍ബാന

12:30 PM: സ്‌നേഹവിരുന്ന്, പാച്ചോര്‍ നേര്‍ച്ച വിതരണം

പുന്നത്തറ ഇടവകാംഗങ്ങളായ തോമസ്‌കുട്ടി ജോസഫ്, ടിജോ ജോസഫ്, കെവിന്‍ തോമസ് ചാക്കോ, തോഷന്‍ സിറിയക്, തോമസ് ജോണ്‍, ജിതിന്‍ തോമസ് പള്ളിക്കര, ലാലി പോപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ദുക്‌റാന തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിന്‍സ് കണ്ടക്കാട്ട്, കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്‌സ്‌മോന്‍ ഫിലിപ്പ്, ജിജോ തോമസ് എന്നിവര്‍ അറിയിച്ചു.

 

Previous Post

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തപ്പെട്ടു.

Next Post

ഞീഴൂര്‍: പൊട്ടംകുഴിയില്‍ മേഴ്സി തോമസ്

Total
0
Share
error: Content is protected !!