ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നവംബർ 17, 18 തീയതികളിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ

ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 17, 18 തീയതികളിൽ ഒന്നാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലായ ഉഴവൂർ സിനിവേഴ്സ് സംഘടിപ്പിക്കുന്നു. കോട്ടയം ന്യൂ വേവ് ഫിലിം സൊസൈറ്റി, സാൻബെല്ല എഡ്യുടെക് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്.

കോളേജിലെ ബിഷപ്പ് തറയിൽ എജുക്കേഷണൽ തീയറ്ററിലാണ് സിനിമകളുടെ പ്രദർശനം. ഒരു പ്രദർശനത്തിൽ പരമാവധി 125 പേർക്ക് പങ്കെടുക്കാം. വ്യത്യസ്ത പ്രമേയങ്ങൾ അവതരിപ്പിക്കുന്ന അഞ്ച് ക്ലാസിക് അന്താരാഷ്ട്ര സിനിമകളുടെ പ്രദർശനവും അവയെ അടിസ്ഥാനമാക്കിയുള്ള അക്കാദമിക ചർച്ചകളും മേളയുടെ ഭാഗമായി നടക്കും.

സിനിമ-മാധ്യമ വിദ്യാർത്ഥികൾ, ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ, പരിസ്ഥിതി-സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം പങ്കെടുക്കാവുന്ന വിധത്തിലാണ് പ്രദർശനങ്ങളും ചർച്ചകളും ക്രമീകരിച്ചിരിക്കുന്നത്. ഉഴവൂരിലെയും പരിസരപ്രദേശങ്ങളിലെയും സിനിമാസ്നേഹികൾക്ക് പുതിയൊരു അനുഭവമായിരിക്കും മേളയെന്ന് സംഘാടകർ അറിയിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, ബർസാർ റവ. ഫാ. എബിൻ എറപ്പുറത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് കെ.സി., ഇംഗ്ലീഷ് വിഭാഗം മേധാവിയും ഫെസ്റ്റിവലിന്റെ ജനറൽ കൺവീനറുമായ ഡോ. നവിത എലിസബത്ത് ജോസ്, കോട്ടയം ന്യൂ വേവ് ഫിലിം സൊസൈറ്റി സെക്രട്ടറി മാത്യു ഓരത്തേൽ, ജോയിന്റ് കൺവീനർമാരായ റവ. ഫാ. ബെന്നി തോമസ് ചേരിയിൽ, നിയ മാത്യു, റവ. ഫാ. ജേക്കബ് തടത്തിൽ എന്നിവർ നേതൃത്വം നൽകുന്ന സംഘാടക സമിതി ഫെസ്റ്റിവലിന്റെ വിജയത്തിനായി ഏവരെയും സ്വാഗതം ചെയ്തു.

Previous Post

ഞീഴൂര്‍: ഇടപ്പാറയില്‍ സോഫിയാമ്മ സിറിയക്ക്

Total
0
Share
error: Content is protected !!