പരിസ്ഥിതി ദിനത്തില്‍ തളിരണിയിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തില്‍ പോലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ വൃത്തിയാക്കി ഫല വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ടും രാജാക്കാട് പഞ്ചായത്തില്‍ റോഡിന്റെ വശങ്ങള്‍ വൃത്തിയാക്കി തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചുകൊണ്ടും മരിയാപുരം പഞ്ചായത്തില്‍ നാരകക്കാനം ടൗണ്‍ പരിസരം വൃത്തിയാക്കി ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും കൊന്നത്തടി, ബൈസണ്‍വാലി, ചക്കുപള്ളം പഞ്ചായത്തുകളില്‍ ഭവനങ്ങള്‍ തോറും ഫലവൃക്ഷ തൈകള്‍ നട്ടും അതോടൊപ്പം വിവിധ ഗ്രാമങ്ങളില്‍ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയും പരിസ്ഥിതി സംരകഷണ പ്രതിജ്ഞ ചൊല്ലിയുമാണ് പരിസ്ഥിതി ദിനാചരണം നടപ്പിലാക്കിയത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയന്‍ റ്റി എല്‍, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് താജുദീന്‍ അഹമ്മദ്, ഗ്രാമ പഞ്ചായത്തു മെമ്പര്‍ സന്ധ്യ രാജേഷ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി അനിമേറ്റര്‍ ബിന്‍സി സജി, സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍, എന്നിവരുടെ നേതൃത്വത്തിലും, രാജാക്കാട് പഞ്ചായത്തില്‍ ഗ്രാമവികസന സമിതി പ്രസിഡണ്ട് ഫാ. ഷെറിന്‍ കുരിക്കലേറ്റ്, ഗ്രാമപഞ്ചായത്തു മെമ്പര്‍ ആശ അജി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി അനിമേറ്റര്‍ ജിബി ബേബി, ഹരിതവേദി പ്രസിഡണ്ട് ബിനു ഊന്നാരംകല്ലില്‍, സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലും, മരിയാപുരം പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്തു മെമ്പര്‍ മിനി ജോണി, സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലും ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കിയത്. പരിസ്ഥിതി ദിനത്തില്‍ വിവിധ ഗ്രാമങ്ങ്‌ളിലായി ആയിരത്തി അഞ്ഞൂറിലധികം ഫലവൃക്ഷ തൈകള്‍ നട്ടതായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമ്മൂട്ടില്‍ അറിയിച്ചു.

 

 

Previous Post

ഇരവിപേരൂര്‍ സെന്‍്റ് ജോസഫ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളി ശതാബ്ദി ആഘോഷം

Next Post

മാറിടം: പടിക്കമ്യാലില്‍ ത്യേസ്യാമ്മ തോമസ്

Total
0
Share
error: Content is protected !!