ഇരവിപേരൂര്‍ സെന്‍്റ് ജോസഫ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളി ശതാബ്ദി ആഘോഷം

ഇരവിപേരൂര്‍ : സെന്‍്റ് ജോസഫ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളിയുടെ ശതാബ്ദി സമ്മേളനവും തിരുനാളും സംയുക്തമായി ആഘോഷിച്ചു.ഇതോടനുബന്ധിച്ച് നടന്ന ഇടവക നവീകരണ ധ്യാനത്തിന് ഫാ. അബ്രഹാം കൊച്ചുപറമ്പില്‍ നേതൃത്വം നല്‍കി. സീറോ മലബാര്‍ കുര്‍ബാനയ്ക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മെയ് 3-ന് നടന്ന ശതാബ്ദി സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. പുതിയ വൈദികമന്ദിരത്തിന്‍്റെ കൂദാശയും ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു.

Previous Post

ചെറുകര: പുറക്കാട്ട് സാറാമ്മ ഏബ്രാഹം

Next Post

പരിസ്ഥിതി ദിനത്തില്‍ തളിരണിയിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!