ഇഗ്നെഷ്യ 2026 ഉല്‍ഘാടനം ചെയ്തു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേഷന്‍ പെഗസസ് അണിയിച്ചൊരുക്കിയ ഇന്റര്‍കോളേജിയേറ്റ് ഫെസ്റ്റ് ഇഗ്നെഷ്യ 2026 എഴുത്തുകാരിയും കലാകാരിയുമായ മിസ് ശീതള്‍ എസ് ഉല്‍ഘാടനം ചെയ്തു. കോളേജ് എഡ്യൂക്കേഷന്‍ തിയേറ്ററില്‍ നടന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ തോമസ് കെ സി, ഇംഗ്ലീഷ് വിഭാഗം മേധാവി  ലിജിയമോള്‍ തങ്കച്ചന്‍, അസോസിയേഷന്‍ അഡൈ്വസര്‍മാരായ  ബിന്ദു ചെറിയാന്‍, മിസ് ടിന ജോസ്, അസോസിയേഷന്‍ സെക്രട്ടറിമാരായ ബെഞ്ചമന്‍ ജോസ്,  ദേവിക രമണന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍നിന്നും ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നുമായി ലിറ്റരരി ക്വിസ് ഉള്‍പ്പടെയുള്ള വിവിധ മത്സരങ്ങളിലായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു.

 

Previous Post

ചക്കുപള്ളം: മേരി ഫിലിപ്പ് മുളവനാല്‍

Next Post

ചെറുകര : പഴയമ്പള്ളില്‍ മത്തായി

Total
0
Share
error: Content is protected !!