കോട്ടയം അതിരൂപത വിശ്വാസപരിശീലനം-ചെറുപുഷ്പ മിഷന്‍ലീഗ്-തിരുബാലസഖ്യം പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു

കോതനല്ലൂര്‍: കോട്ടയം അതിരൂപത വിശ്വാസപരിശീലനം-ചെറുപുഷ്പ മിഷന്‍ലീഗ്-തിരുബാലസഖ്യം സംയുക്ത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം കോതനല്ലൂര്‍ തുവാനീസ പ്രാര്‍ത്ഥനാലയത്തില്‍ വെച്ച് കോട്ടയം അതിരൂപത സഹായമെത്രാന്‍  ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍  ഫാ.
മാത്യു മണക്കാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലന ചെയര്‍മാന്‍ ഫാ. സൈജു മേക്കര  സ്വാഗതം ആശംസിക്കുകയും ചെറുപുഷ്പ മിഷന്‍ലീഗ് ദേശിയ പ്രസിഡന്റ് സുജി പുല്ലുകാട്ട് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു. 2026-2027 പ്രവര്‍ത്തനവര്‍ഷത്തിലെ പ്രവര്‍ത്തനമാര്‍ഗരേഖ പ്രകാശനവും വിശ്വാസപരിശീലന കമ്മീഷന്റെയും ചെറുപുഷ്പ മിഷന്‍ലീഗിന്റേയും അതിരൂപത വെബ്‌സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനവും വിശ്വാസപരിശീലന സ്‌കോളര്‍ഷിപ് വിതരണവും  പിതാവ് നിര്‍വഹിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ നന്ദിപറഞ്ഞു. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 500 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

 

Previous Post

ഇരവിമംഗലം :കുന്നേല്‍ (പുളിയിലപറമ്പില്‍ ) ലീലാമ്മ കുര്യാക്കോസ്

Next Post

കെ.സി.എ.ഡി.എഫ്.ഡബ്ല്യു : 2026 വിദ്യാഭ്യാസ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

Total
0
Share
error: Content is protected !!