പ്ളാറ്റിനം സ്റ്റാഴ്സ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ ക്നാനായ കുടിയേറ്റ പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി ആരംഭിച്ച പ്ളാറ്റിനം സ്റ്റാഴ്സ് കര്‍മ്മ പദ്ധതിയുടെ നാല് ബാച്ചുകളില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കായി കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ വച്ച് മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പി ച്ചു. ക്യാമ്പിന്‍്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിച്ചു . മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ സ്വാഗതം പറഞ്ഞു. കൈറ്റ് ഇന്‍റര്‍നാഷണല്‍ ടീം നേതൃത്വം നല്‍കി.

Previous Post

ഏറ്റുമാനൂര്‍: തെക്കേപ്പറമ്പില്‍ ചിന്നമ്മ ജോസ്

Next Post

ചിക്കാഗോ സെന്റ് മേരീസിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി

Total
0
Share
error: Content is protected !!