ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ അനുഗ്രഹപ്രദമായി

ചിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പെസഹാ, പീഢാനുഭവം, കുരിശുമരണം, ഉയര്‍ത്തെഴുന്നേല്പ് എന്നിവ അനുസ്മരിച്ച വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഭക്തിനിര്‍ഭയമായി സമാപിച്ചു.

ഓശാന ഞായറാഴ്ച 10 മണിക്ക് നടന്ന കുരുത്തോല വെഞ്ചരിപ്പിനും പ്രദക്ഷിണത്തിനും വി. കുര്‍ബാനക്കും വികാരി ഫാ. സിജു മുടക്കോടില്‍ മുഖ്യ കാര്‍മ്മികനായി. ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ ഓശാന സന്ദേശം നല്‍കി. ഈ വര്‍ഷം യുവജനങ്ങള്‍ക്കായി ആദ്യമായി വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷില്‍ നടത്തിയ ഓശാന കര്‍മ്മങ്ങളില്‍ നിരവധി യുവജനങ്ങള്‍ പങ്കെടുത്തു.

പെസഹാ വ്യഴാഴ്ച വെകുന്നേരം 6:30 ന് നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയിലും വി.കുര്‍ബാനയ്ക്കും കോട്ടയം അതിരൂപതാ വികാരി ജനറല്‍ മോണ്‍. തോമസ് ആനിമൂട്ടില്‍ മുഖ്യ കാര്‍മികനായി. ഫാ. സിജു മുടക്കോടില്‍ വചന സന്ദേശം നല്‍കി. ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ സഹകാര്‍മ്മികനായി. കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്തവര്‍ക്ക് പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ മോണ്‍ . തോമസ് ആനിമൂട്ടില്‍ സമ്മാനിച്ചു.

ദുഃഖ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് യുവജനങ്ങള്‍ക്കായും 7 മണിക്ക് മലയാളത്തിലും പീഡാനുഭവ ശുശ്രൂഷകള്‍ നടന്നു. മോണ്‍. തോമസ് ആനിമൂട്ടില്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കല്‍ വചന സന്ദേശം നല്‍കി. ഫാ. സിജു മുടക്കോടില്‍, ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് പങ്കെടുത്ത ഏവര്‍ക്കും കഞ്ഞി നേര്‍ച്ചയും ഉണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ പുത്തന്‍ വെള്ളവും പുത്തന്‍ തിരിയും ആശീര്‍വദിച്ചുകൊണ്ടുള്ള ദുഃഖ ശനിയുടെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. മോണ്‍. തോമസ് ആനിമൂട്ടില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു. ഫാ. സിജു മുടക്കോടില്‍, ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

എല്ലാദിവസത്തേയും തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിനു യുവജനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിവിധ ദിവസങ്ങളിലെ ഗാന ശുശ്രൂഷക്കു ജോബി പണയപറമ്പിലിന്റെ നേതൃത്വത്തില്‍ ഉള്ള ഗായക സംഘം മലയാളത്തിലും അയോണ മറ്റത്തികുന്നേലിന്റെ നേതൃത്വത്തില്‍ ഉള്ള ഗായകസംഘം ഇംഗ്ലീഷിലും നേതൃത്വം നല്‍കി. വിശുദ്ധവാരത്തിലെ എല്ലാ ക്രമീകരണങ്ങള്‍ക്കും കൈക്കാരന്‍മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല , ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ എന്നിവരും, വിസിറ്റേഷന്‍ സിസ്റ്റേഴ്‌സും നിരവധി വോളന്റീയേഴ്‌സും നേതൃത്വം നല്‍കി.
റോയി ചേലമലയില്‍

 

 

Previous Post

ഒളശ: വാണിയപ്പുരയ്ക്കല്‍ ഏലിയാമ്മ ജോയി

Next Post

Holy Week Services Concluded Gracefully at St. Mary’s Church, Chicago

Total
0
Share
error: Content is protected !!