തിരുഹൃദയത്തണലില്‍ പുതുമനിറഞ്ഞ സീനിയേഴ്‌സ് സംഗമം

ചിക്കാഗോ: തിരുഹൃദയ ഫൊറോന ക്‌നാനായ കത്തോലിക്ക ഇടവകയില്‍ റ്റായിങ്ങ്‌സ് ഗിവിങ്ങ് ഡേയോട് അനുബന്ധിച്ച് സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് ‘ഓര്‍മ്മകള്‍’ സംഗമം ഒരുക്കി. പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ ഒത്തുചേരല്‍ ഏവരിലും നവ്യാനുഭവമായി മാറി. സംഗമം വികാരി ഫാ: തോമസ്സ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ.ബിന്‍സ് ചേത്തലില്‍ മുതിര്‍ന്നവര്‍ക്കായി പ്രത്യേകം ക്ലാസ്സും  മത്സരങ്ങളും നടത്തി. പ്രസിഡന്റ് കുര്യാച്ചന്‍ നെല്ലാമറ്റത്തില്‍ സംഗമത്തിന് നേതൃത്വം നല്‍കി. സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് അംഗങ്ങള്‍ ഭവനങ്ങളില്‍ നിന്ന് പാകപ്പെടുത്തി കൊണ്ടുവന്ന രുചിപ്രദമായ ഭക്ഷണം എല്ലാവര്‍ക്കും നല്‍കി. ഏവരിലും നവ്യാനുഭവം പകര്‍ന്ന ഒത്തുചേരലില്‍ മുന്നോട്ടുഉള കര്‍മ്മപരുപാടികള്‍ പ്രത്യേകം ആവിഷ്‌കരിച്ചു.

Previous Post

ചേവരമ്പലം സെന്‍്റ് മേരീസ് സ്കൂളില്‍ കെ.ഡിസ്ക്ക് അവാര്‍ഡ് ദാനം

Next Post

പഞ്ചാബ് മിഷന് പിറവത്തിന്‍െറ കൈത്താങ്ങ്

Total
0
Share
error: Content is protected !!