പാട്ടുത്സവം സാന്‍ ഹൊസെയില്‍ ഗംഭീര വിജയം

സാന്‍ ഹോസെ  : പ്രശസ്ത സിനിമ പിന്നണി ഗായികയും , അവതാരികയും , അഭിനേത്രിയുമായ റിമി റ്റോമിയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന പാട്ടുത്സവം എന്ന മെഗാ ഷോ കാലിഫോര്‍ണിയയിലെ സാന്‍ ഹൊസെയില്‍ വമ്പന്‍ വിജയം . കാലിഫോര്‍ണിയയില്‍ സാന്‍ ഹോസെ ഉള്‍പ്പെടുന്ന ബേ ഏരിയയിലെ ക്‌നാനായ കമ്മ്യൂണിറ്റി ആയിരുന്നു ഈ മെഗാ ഷോ സംഘടിപ്പിച്ചത് . ബേ ഏരിയാ ക്‌നാനായ കൂട്ടായ്മയ്ക്കു വേണ്ടി ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (കെ സി സി എന്‍ സി ), സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് എന്നിവര്‍ സംയുക്തമായിട്ടാണ് ഈ മെഗാഷോ ഇവിടെ സംഘടിപ്പിച്ചത് . റെഡ്വുഡ് സിറ്റിയിലെ പ്രശസ്തമായ ഫോക്‌സ് തിയേറ്ററില്‍ ഏപ്രില്‍ 28ന് ആയിരുന്നു ഈ മെഗാഷോ അരങ്ങേറിയത് . കോവിഡ് എന്ന മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു മെഗാഷോ നടന്നത് .

ഷിബു ബേബി പാലക്കാട്ട് (പ്രസിഡന്റ് ,KCCNC ), സിജോ പറപ്പള്ളി (വൈസ് പ്രസിഡന്റ് ,KCCNC ), അനിഷ് പുതുപ്പറമ്പില്‍ ( സെക്രട്ടറി , KCCNC ), അനു അമോല്‍ ചെറുകര (ജോയിന്റ് സെക്രട്ടറി , KCCNC ), രാജു മാത്യു കറുത്തേടം (ട്രഷറര്‍ , KCCNC ), ജോസ് മാമ്പിള്ളില്‍ (ട്രസ്റ്റി , സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ), ബിജു പുളിക്കല്‍ (നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍,KCCNA ), രാജു ചെമ്മാച്ചേരില്‍ , അനില്‍ കണ്ടാരപ്പള്ളില്‍ , കൊച്ചുമോന്‍ കൊക്കരവാലയില്‍ ,റ്റോമി പഴയമ്പള്ളില്‍ , മാത്യു തുരുത്തെപീടികയില്‍ , റ്റാന്യ കുടിലില്‍.എന്നിവരായിരുന്നു കോര്‍ കമ്മിറ്റി മെമ്പേഴ്സ് .

 

Previous Post

കാരുണ്യദീപം കുടുംബസഹായ പദ്ധതി വിപുലമാക്കി

Next Post

തോട്ടറ: തെക്കേടത്ത് പിന്‍േറാ

Total
0
Share
error: Content is protected !!