കാരുണ്യദീപം കുടുംബസഹായ പദ്ധതി വിപുലമാക്കി

കണ്ണൂര്‍:കോട്ടയം അതിരൂപത 2016-മുതല്‍ നടപ്പിലാക്കിവരുന്ന കാരുണ്യദീപം പദ്ധതിയോട് ചേര്‍ന്ന് നെടുംതുരുത്തിപുത്തന്‍പുരയില്‍ മൈക്കിള്‍ അച്ചന്‍ തന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ചങ്ങലീരി ഫൊറോനയിലെ ചങ്ങലീരി, ചുള്ളിയോട്, മംഗലഗിരി, കാന്തളം, രാജഗിരി, അമരമ്പലം, മുണ്ടേരി, മൈലംപള്ളി എന്നീ ഇടവകകളിലെ വരുമാന മാര്‍ഗ്ഗമില്ലാത്തവരും, നിര്‍ധനരുമായ കുടുംബങ്ങള്‍ക്ക് നല്കുന്നതിനായി 15-ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ചങ്ങലീരി ഫൊറോനയിലെ കാന്തളം തിരുഹൃദയ ദേവാലയത്തില്‍ വച്ച് നടന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് കുടുംബസംഗമത്തില്‍ വച്ചാണ് ബഹുമാനപ്പെട്ട മൈക്കിള്‍ നെടുംത്തുരുത്തിപുത്തന്‍പുരയില്‍ അച്ചന്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കലിന് ചെക്ക് കൈമാറിയത്. പ്രസ്തുത ചടങ്ങിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍. മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ. സി. സി ചങ്ങലീരി ഫൊറോന പ്രസി. ടി. ടി തങ്കച്ചന്‍ തേക്കിലക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതതാ വികാരി ജനറാള്‍.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. റവ. ഫാ.ജോയി കട്ടിയാങ്കല്‍,  ഫാ. കുര്യന്‍ ചൂഴിക്കുന്നേല്‍, ഫാ. ബിനു ഉറുമ്പിന്‍കരോട്ട്, കെ.സി.സി അതിരൂപതാ പ്രസി. ബാബു പാറമ്പടത്തുമലയില്‍, ബേബി മുളവേലിപുറം, ജോസ് കണിയാപറമ്പില്‍, ബിന്‍സി ഷിബു മാറികവീട്ടില്‍, സിമി ജോഷി ചെമ്പകത്തടത്തില്‍, ബീന ബേബി മുകുളേല്‍, ബോണി ടോമി പടിയാനിക്കല്‍, സാബു കാരിശ്ശേരിക്കല്‍, ബിജു മുളയിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കാരുണ്യദീപം പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500/രൂപ വീതം സഹായം നല്കും.

Previous Post

ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തോലിക്ക ദൈവാലയതില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

Next Post

പാട്ടുത്സവം സാന്‍ ഹൊസെയില്‍ ഗംഭീര വിജയം

Total
0
Share
error: Content is protected !!