ചേവരമ്പലം സെന്‍്റ് മേരീസ് സ്കൂളില്‍ കെ.ഡിസ്ക്ക് അവാര്‍ഡ് ദാനം

കോഴിക്കോട്: യങ്ങ് ഇന്നവേഷന്‍ പ്രോഗ്രാമിന്‍െറ 2021ലെ എറ്റവും കൂടുതല്‍ ഐഡിയ സമര്‍പ്പിച്ച് കേരളത്തില്‍ മൂന്നാം സ്ഥാനത്തിനു അര്‍ഹരായ ചേവരമ്പലം സെന്‍്റ് മേരീസ് സ്കൂളിന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സെന്‍റ് മേരീസ് സ്കൂളിനുള്ള ക്യാഷ് അവാര്‍ഡും ഫെലിസിറ്ററേറ്ററായ ഷാനില വേണുവിനുള്ള അവാര്‍ഡും സംസ്ഥാന ജേതാക്കളായ കുട്ടികള്‍ക്കുള്ള അവാര്‍ഡുകളും കലക്ടര്‍ വിതരണം ചെയ്തു. സീനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് അനു മരിയ, പ്രിന്‍സിപ്പല്‍ സി. ആനീസ് എസ്.ജെ.സി, മാനേജര്‍ സി. സോളി എസ്.ജെ.സി, പി.ടി.എ എക്സിക്യൂട്ടീവ് മെംബര്‍ പ്രവീണ്‍, അധ്യാപിക ഷാനില വേണു എന്നിവര്‍ സംസാരിച്ചു.

Previous Post

ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

തിരുഹൃദയത്തണലില്‍ പുതുമനിറഞ്ഞ സീനിയേഴ്‌സ് സംഗമം

Total
0
Share
error: Content is protected !!