ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം വര്‍ഷ ജില്ലാതല പ്രവേശനോത്സവം ‘ വരവേല്‍പ്പ്-2026 ‘ സെന്റ് ആന്‍സ് എച്ച് എസ് എസ് -ല്‍ സംഘടിപ്പിച്ചു

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാതല പ്ലസ് വണ്‍ പ്രവേശനോത്സവം ‘വരവേല്‍പ്പ് 2026’ സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് സെന്റ് ആന്‍സ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 62 വിദ്യാര്‍ത്ഥിനികളെ പുരസ്‌കാരം നല്‍കി ആദരിച്ചു.  നിയമസഭാ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൃത്യമായ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും പഠിച്ചാല്‍ മികച്ച വിജയം കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവ നേടുന്നതിനായി നിരന്തര പരിശ്രമം നടത്തണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.എബ്രഹാം പറമ്പേട്ട് അനുഗ്രഹ പ്രഭാഷണവും കോട്ടയം ആര്‍ ഡി ഡി  ബോബന്‍ വി എ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. കോട്ടയം നഗരസഭ ചെയര്‍മാന്‍ എം. പി. സന്തോഷ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍ ജോണ്‍ വര്‍ഗ്ഗീസ് , കോട്ടയം ഡി.ഇ.ഒ   സുനിമോള്‍ എം.ആര്‍, പ്രിന്‍സിപ്പല്‍ ജോബി ജോസഫ് ഹെഡ്മിസ്ട്രസ് സി. പ്രിയ എസ്.ജെ.സി., പി.ടി.എ. പ്രസിഡന്റ് ജോര്‍ജ് തോമസ്, കോട്ടയം ജില്ലാ ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ പി. ആര്‍., CGAC കോട്ടയം വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ ശ്രീമതി ഷൈനി കുര്യന്‍ പൂര്‍വ വിദ്യാര്‍ത്ഥിനി ഗോപിക മോഹന്‍, നിത സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു . വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലും സൗഹൃദ ക്ലബ്ബും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

 

Previous Post

ഡല്‍ഹി ക്നാനായ കത്തോലിക്കാ മിഷനില്‍ വിശ്വാസപരിശീലന അധ്യാപക സംഗമം

Total
0
Share
error: Content is protected !!