മൂവാറ്റുപുഴ : പറമ്പഞ്ചേരി സെന്‍്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. അതിന് മുന്നോടിയായി പറമ്പഞ്ചേരി പള്ളിയുടെ തലപ്പള്ളിയായ വാരപ്പെട്ടി പള്ളിയില്‍ നിന്നും ദീപശിഖ ആരംഭിച്ചു. ആദ്യകാല കുടിയേറ്റക്കാരെ അനുസ്മരിച്ചുകൊണ്ട് മുതിര്‍ന്ന 75 വയസ്സില്‍ മുകളില്‍ പ്രായമുള്ള പതിമൂന്ന് ഇടവകാംഗങ്ങള്‍, ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്കി. പറമ്പന്ചേരിരിയില് എത്തിയ ദീപശിഖയെ കെ.സി.സി, കെ.സി.ഡബ്ള്യൂ.എ , കെ.സി.വൈ.എല്‍ , വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും , അത് 15 വയസ്സില്‍ താഴെയുള്ള 13 കുട്ടികളുടെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഈ കുട്ടികള്‍ ദീപശിഖ മദ്ബഹ യിലേക്ക് സംവഹിച്ചു. ഗീവര്‍ഗീസ് മാര്‍ എഫ്രേം പിതാവ് ദീപശിഖ സ്വീകരിച്ച് മദ്ബഹയില്‍ സജ്ജമാക്കിയ ജൂബിലി തിരി തെളിയിക്കുകയും ചെയ്തു. കല്ലിട്ട തിരുനാളിന്‍്റെ ഭാഗമായി വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് ഇടവക വികാരി ഫാ. തോമസ് കീന്തനാനിക്കല്‍ അധ്യക്ഷനായ പൊതു സമ്മേളനത്തില്‍ ഗീവര്‍ഗീസ് മാര്‍ അഫ്രേം പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം നിര്‍വഹിച്ചു.ഡോ.മാത്യു കുഴല്നാടന് എം.എല്‍.എ. ജൂബിലി ലോഗോ പ്രകാശനവും, മുഖ്യ പ്രഭാഷണവും നടത്തി. ഫാ മാത്തുകൂട്ടി കുളകാട്ടുകുടിയില്, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ തെരുവത്ത്,
കൈക്കാരന്മാരായ ജോണ്സണ് അമ്മായിക്കുന്നേല്‍, ബിജു വെളുത്താംവീട്ടില് എന്നിവര്‍ പ്രസംഗിച്ചു. സി. ജോണിയയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ജൂബിലി ഗാനം പാടി. ഇടവകയിലെ എല്ലാ കുടുംബങ്ങളിലേക്കും ജൂബിലി തിരിയും, ജൂബിലി പ്രാര്‍ത്ഥന കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.



