സൗജന്യ തയ്യല്‍മെഷീന്‍ വിതരണം നടത്തി മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചെറുകിട സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യ, ഉഷ ഇന്റര്‍നാഷണല്‍ എന്നിവരുടെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 25 വനിതകള്‍ക്കായി നടത്തപ്പെടുന്ന സൗജന്യ തയ്യല്‍ പരിശീലന പരിപാടിയുടെ ഭാഗമായി സൗജന്യ തയ്യല്‍ മെഷീനുകളുടെ വിതരണം കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ശ്രീ.സജീവ് ജോസഫ് നിര്‍വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കന്ന 25 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനവും, തയ്യല്‍മെഷീനും നല്‍ക്കുന്നത്. ചടങ്ങില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. ടകഉആക അസിസ്റ്റന്റ്റ് ജനറല്‍ മാനേജര്‍ ശ്രീ. വി.ടി രാജന്‍, ഉഷ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി മാനേജര്‍ വടിവേലന്‍ പെരുമാള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാസ്സ് സ്റ്റാഫംഗങ്ങള്‍ നേതൃത്വം നല്കി.

 

Previous Post

തൂവാനിസ ബൈബിള്‍ കണ്‍വന്‍ഷന് ഡിസംബര്‍ ഒന്നിന് തുടക്കം

Next Post

കണ്ണങ്കര: കുഴക്കിയിൽ ലീലാമ്മ.ജോസ്

Total
0
Share
error: Content is protected !!