കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം

കൈപ്പുഴ: കെ.സി.വൈ.എല്‍ സംഘടനയുടെ 2022-23 പ്രവര്‍ത്തന വര്‍ഷത്തിലെ അതിരൂപതാതല കായികമേള കൈപ്പുഴ യൂണിറ്റില്‍ വെച്ച് നടത്തപ്പെട്ടു.വിശുദ്ധ കുര്‍ബാനയോട് കൂടി ആരംഭിച്ച കായികമേളയില്‍ മലബാറില്‍ നിന്ന് ഉള്‍പ്പെടെ 11 ഫൊറോനകളില്‍ നിന്നായി 307 കായിക താരങ്ങള്‍ പങ്കെടുത്തു. വാശിയേറിയ മത്സരത്തില്‍ ഫൊറോനതലത്തില്‍ രാജപുരം,കടുത്തുരുത്തി, കൈപ്പുഴ ഫറോനകള്‍ യഥാക്രമം ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യൂണിറ്റ് തലത്തില്‍ മാലക്കല്ല്,രാജപുരം, ഏറ്റുമാനൂര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അതിരൂപതതല കായികമേള കേരള ക്രിക്കറ്റ് രഞ്ജി ടീം ക്യാപ്റ്റനും, കിടങ്ങൂര്‍ ഇടവക അംഗവുമായ ശ്രീ. സിജോമോന്‍ ജോസഫ് ഔദ്യോഗികമായി ദീപശിഖ സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍,കൈപ്പുഴ യൂണിറ്റ് സമിതി അംഗങ്ങള്‍, കൈപ്പുഴ ഫൊറോനാ സമിതി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Previous Post

പെരിങ്ങാല:  മുടക്കാലില്‍ ലിസ്സി ബേബി

Next Post

നിര്‍ധന കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗ്ഗമൊരുക്കി മാസ്സ്

Total
0
Share
error: Content is protected !!