നിര്‍ധന കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗ്ഗമൊരുക്കി മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സംരംഭകത്വ വികസനബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാസര്‍ഗോഡ് ജില്ലയിലെ പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളിലെ 400-വീട്ടമ്മമാര്‍ക്കായി നടപ്പിലാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി കള്ളാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, മാലക്കല്ല് ലൂര്‍ദ്ദ് മാതാ പാരിഷ്ഹാള്‍ എന്നിവിടങ്ങളില്‍ വച്ച് പ്രൊഡക്റ്റ് ട്രയിനിങ് സംഘടിപ്പിച്ചു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസി. ടി. കെ നാരായണന്‍ നിര്‍വ്വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഗവണ്‍മെന്റ് ഏജന്‍സികളുടെ സഹായത്തോടെ നാടിന്റെ നന്മയ്ക്കായി നടത്തി വരുന്ന വിവിധ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും, ഇവ ഏറ്റെടുത്തു നടപ്പിലാക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്‍സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗോപി, വാര്‍ഡ്‌മെമ്പര്‍ മിനി രാജു എന്നിവര്‍ ആശംസ പറഞ്ഞു . അബ്രാഹം. യു.പി സ്വാഗതം പറഞ്ഞു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വിനു ജോസഫ് നന്ദി പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി വിവിധയിനം പലഹാരങ്ങള്‍, സ്‌ക്വാഷ്, ജാം എന്നിവയുടെ നിര്‍മ്മാണം
അമ്മമാരെ പഠിപ്പിച്ചു. ആലീസ് മാലക്കല്ല്, പ്രിയ ഒടയംച്ചാല്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. 40-അമ്മമാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Previous Post

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം

Next Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പടമുഖം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!