കല്ലിട്ട തിരുന്നാളും ശതോത്തര സുവര്‍ണ ജൂബിലി ഉദ്ഘാടനം നടത്തപ്പെട്ടു

കരിങ്കുന്നം:  സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കല്ലിട്ട തിരുന്നാളും ശതോത്തര സുവര്‍ണ ജൂബിലി ഉദ്ഘാടനം നടത്തപ്പെട്ടു.
കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തിരി തെളിച്ച് ശതോത്തര സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്തു. പള്ളിയുടെ ജൂബിലിയോടനുബന്ധിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം രാമപുരം പള്ളി വികാരി ഞാറക്കുന്നേല്‍ ബഹുമാനപ്പെട്ട ജോര്‍ജ്ജ് വര്‍ഗ്ഗീസ് അച്ചന്‍ കരിങ്കുന്നം പള്ളി വികാരി ബഹുമാനപ്പെട്ട ഓലിക്കര അലക്‌സച്ചന് കൈമാറിക്കൊണ്ട് ആരംഭിച്ചു. പ്രസ്തുത ദീപശിഖ കരിങ്കുന്നം ദേവാലയത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഏറ്റുവാങ്ങി. അതോടൊപ്പം ജൂബിലി ഫണ്ടിന്റെ ഉദ്ഘാടനം ജോയി പാട്ടപ്പതിയില്‍ നല്‍കിയ 5 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയും ജൂബിലി ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം എം. ഇ. ജോസഫ് മുളയാനിക്കുന്നേല്‍ നല്‍കിയ 5 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയും അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ശതോത്തര സുവര്‍ണ ജൂബിലി ഗാനത്തിന്റെ പ്രകാശനം നടത്തപ്പെട്ടു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ റാസയും മറ്റു തിരുക്കര്‍മ്മങ്ങളും നടന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികളാണ് ജൂബിലി വര്‍ഷത്തില്‍ ഇടവകാംഗങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടികള്‍ക്ക് വികാരി ഫാദര്‍ അലക്‌സ് ഓലിക്കര, ജനറല്‍ കണ്‍വീനര്‍ സുനില്‍ തോമസ് വെള്ളിയേപ്പിള്ളില്‍ ജോയിന്റ് കണ്‍വീനര്‍ റെജി പി തോമസ്, കൈക്കാരന്മാരായ ജോസ് കളരിക്കല്‍, തോമസ് കുഴിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

പയ്യാവൂര്‍ ടൗണ്‍: മുപ്രാപ്പള്ളിയില്‍ റുവാന്‍ ജോഷി

Next Post

തൂവാനിസ പ്രാര്‍ത്ഥനാലയം വരും തലമുറയ്ക്ക് ആത്മീയ ശോഭ പകരട്ടെ -മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!