തൂവാനിസ പ്രാര്‍ത്ഥനാലയം വരും തലമുറയ്ക്ക് ആത്മീയ ശോഭ പകരട്ടെ -മാര്‍ മാത്യു മൂലക്കാട്ട്

കോതനല്ലൂര്‍ : 1982 ല്‍ സ്ഥാപിതമായ തൂവാനിസ പ്രാര്‍ത്ഥനാലയം കോവിഡാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആത്മീയ ശുശ്രൂഷകള്‍ക്കായി തുറന്നു കൊടുത്തു . ചാപ്പലിന്‍്റെ പുന:പ്രതിഷ്ഠയും അനുബന്ധ സ്ഥാപനങ്ങളുടെയും വെഞ്ചിരിപ്പും നടത്തി.കഴിഞ്ഞ കാലങ്ങളില്‍ സഭയുടെയും സമുദായത്തിന്‍്റെയും ആത്മീയ നവീകരണമേഖലകളില്‍ സഭാ മക്കള്‍ക്ക് ആത്മീയ മുന്നേറ്റത്തിന് അനുഭവങ്ങള്‍ നല്‍കി വരും തലമുറകള്‍ നവീകരിക്കപ്പെടാന്‍ തൂവാനിസ കൂടുതല്‍ അവസരങ്ങളും ആത്മീയ ശോഭയും പകരട്ടെയെന്ന് മര്‍ മാത്യു മൂലക്കാട്ട് ആശംസിച്ചു. പുന: പ്രതിഷ്ഠ തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു .അനുബന്ധ സ്ഥാപനങ്ങളുടെ ആശിര്‍വാദകര്‍മ്മങ്ങള്‍

അല്‍ജീരിയ-ടുണീഷ്യ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍ നിര്‍വഹിച്ചു . അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് , അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ< അലക്സ് ആക്ക പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു .തുവാനീസാ ഡയറക്ടര്‍ ഫാ. ജോസഫ് ഈഴാറത്ത് , ജോയിന്‍ ഡയറക്ടര്‍ ഫാ. ബിജു തറയില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ പ്രദേശങ്ങളില്‍ നിന്ന് വൈദിക, സന്യസ ,അല്മായ പ്രതിനിധികള്‍ പ്രതിഷ്ഠ ശുശ്രൂഷകളിലും പ്രാര്‍ത്ഥനാ കൂട്ടായ്മയിലും സംബന്ധിച്ചു.
ശ്രദ്ധേയമായിനവീകരിച്ച പ്രാര്‍ത്ഥനാലയത്തിന്‍്റെ പുന: പ്രതിഷ്ഠാ കര്‍മ്മത്തിന്‍്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു. കടുത്തുരുത്തി ഫൊറോന
വികാരി ഫാ.എബ്രഹാം പറമ്പിട്ട് , വത്തിക്കാന്‍ ന്യൂണ്‍ഷോ മാര്‍ കുര്യന്‍ വയലുങ്കല്‍ ,വികാരി ജനറല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് , ഫാ. ബിജു തറയില്‍, ഫാ. ജോസഫ് ഈഴാര്‍ത്ത് എന്നിവര്‍ സമീപം

 

 

Previous Post

കല്ലിട്ട തിരുന്നാളും ശതോത്തര സുവര്‍ണ ജൂബിലി ഉദ്ഘാടനം നടത്തപ്പെട്ടു

Next Post

‘സമ്മര്‍ ഇന്‍ സി റ്റി കെ’ കാര്‍ണിവല്‍ ന്യൂജേഴ്സിയില്‍

Total
0
Share
error: Content is protected !!