ഭരണഘടനയുടെ ആമുഖം എല്ലാ സ്‌കൂളുകളിലും ആലേഖനം ചെയ്യും – ജോഷി ഫിലിപ്പ്

കോട്ടയം :ലോകത്തിനു മുഴുവന്‍ മാതൃകയായ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഇല്ലയിലെ എല്ലാ സ്‌കൂളുകളിലും ആലേഖനം ചെയ്യാന്‍ വേണ്ട പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് . കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച ഭരണഘടനയുടെ ആമുഖ ഫലകമാണ് ഇതിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. ജവഹര്‍ ബാല മഞ്ച് ജില്ലാ ചെയര്‍മാന്‍ രഞ്ജു തോമസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടനയെക്കുറിച്ച് സാബു മാത്യു ക്ലാസ്സെടുത്തു. എസ് വിനോദ് , ബിജി സണ്ണി , ഡന്നി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

 

Previous Post

സംഗീത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി ആഞ്ജലീന റെംസി

Next Post

സേനാപതി: കീഴോട്ടുകുന്നേല്‍ മാത്യു ഏബ്രാഹം

Total
0
Share
error: Content is protected !!