കാനഡയിലെ ടൊറോന്റോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിന്റ വെഞ്ചിരിപ്പ് കര്‍മ്മം നടത്തപെട്ടു

ടൊറോന്റോ: പതിമൂന്നു വര്‍ഷം മുന്‍പ് ക്രിസ്തുവിന്റെ രാജ്യത്ത്വ തിരുനാള്‍ ദിനത്തില്‍ പരിശുദ്ധ കന്യക മാതാവിന്റെ നാമത്തില്‍ സഭയുടെ ഭാഗമായി Toronto യില്‍ തുടക്കം കുറിച്ച കൂടാരയോഗ പ്രാര്‍ത്ഥനകൂട്ടായ്മ സഭാ സംവിധാനത്തീലൂടെ ഇടവകയായി വളര്‍ന്നു. ഇതേ ദിനത്തില്‍ തന്നെ സ്വന്തം ദേവാലയത്തില്‍ അനുദിന ദിവ്യബലിക്കു ആരംഭം കുറിക്കപ്പെട്ടു. കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യ കര്‍മ്മിക്ത്വം വഹിച്ച ദിവ്യബലിവേളയില്‍ ദേവാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നടത്തപെട്ടു.

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയന്‍ ഡയറക്ടറും ചിക്കാഗോ സിറോ മലബാര്‍ രൂപതാ വികാരി ജനറള്‍ വെരി റവ ഫാ തോമസ് മുളവനാല്‍, ലണ്ടന്‍ സെക്രെഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി റവ ഫാ സജി ചാഴിശേരില്‍, രൂപതാ മെത്രാന്‍ സെക്രട്ടറി റവ ഫാ സാജന്‍ പിണ്ടിയാന്‍, ദി ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തോലിക്‌സ് ഇന്‍ കാനഡ ചാപ്ലൈനും ഇടവക വികാരിയും കൂടാരയോഗത്തിന്റെ സ്ഥാപകനുമായ റവ ഫാ മാത്യു മേലേടത്ത് എന്നിവര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികരായിരുന്നു.

കോട്ടയം അതിരൂപതയുടെ കത്രീഡല്‍ ദേവാലയതിന്റെ മധ്യസ്ഥനായ ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ തന്നെ ദേവാലയം വെഞ്ചിരിക്കല്‍ കര്‍മ്മം നടത്താന്‍ സാധിച്ചതില്‍ ഇടവക ജനത്തെ അഭിവന്ത്യ പിതാവ് കുര്‍ബാന സന്ദേശം വേളയില്‍ അഭിനന്ദിച്ചു. ദേവാലയ കൂദാശ കര്‍മ്മം കോട്ടയം അതിരൂപതാ പിതാക്കന്മാരുട സാന്നിധ്യത്തില്‍ പിന്നീട് നടത്തപെടുമെന്ന് പിതാവ് ഇടവക ജനത്തെ അറിയിക്കുകയുണ്ടായി. റവ ഫാ തോമസ് മുളവനാല്‍ ആശംസയും വികാരി റവ മാത്യു മേലേടത്ത് സ്വാഗതവും കൈക്കാരന്‍ ജോണ്‍ അരയത്ത് നന്ദിയും പറയുകയുണ്ടായി. സ്‌നേഹവിരുന്നോട് കൂടി എല്ലാ ചടങ്ങുകളും അവസാനിച്ചു.

ജോണ്‍ കുരുവിള അരയത്ത് (PRO)

 

 

Previous Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു

Next Post

സംഗീത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി ആഞ്ജലീന റെംസി

Total
0
Share
error: Content is protected !!