കോട്ടയം: ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ അതിരൂപതാതല വാര്‍ഷികാഘോഷങ്ങള്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ശ്രീമതി ഷൈനി ചൊള്ളമ്പേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ ചാപ്ലെയിന്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി ആമുഖസന്ദേശം നല്‍കി. അതിരൂപതാ വികാരി ജനറാളും ദീപിക മാനേജിംഗ് ഡയറക്ടറുമായ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ റവ. സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമ്മേളനത്തില്‍ 2025 വര്‍ഷത്തെ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മികച്ച ഫൊറോന, മികച്ച യൂണിറ്റ്, ലോഗോസ് ക്വിസ് എന്നിവയിലെ വിജയികളെ അതിരൂപതാ സിസ്റ്റര്‍ അഡൈ്വസര്‍ റവ. സി. സൗമി എസ്. ജെ.സിപ്രഖ്യാപിച്ചു. കെ.സി.ഡബ്ല്യ.എ അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള എഡ്യുഹെല്‍പ്പ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സുറിയാനിപ്പാട്ട്, നൃത്തം, മിമിക്രി, പുരാതനപ്പാട്ട്, സംഘനൃത്തം, ക്രിസ്ത്യന്‍ കോല്‍ക്കളി തുടങ്ങിയ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി. സെക്രട്ടറി ശ്രീമതി സില്‍ജി സജി സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീമതി ലീന ലൂക്കോസ് കൃതജ്ഞതയും പറഞ്ഞു.
2026 വര്‍ഷത്തിലെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മികച്ച ഫൊറോനയായി തിരഞ്ഞെടുത്ത കിടങ്ങൂര്‍ ഫൊറോനയ്ക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കൈപ്പുഴ, കടുത്തുരുത്തി ഫൊറോനകള്‍ക്കും മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത കൂടല്ലൂര്‍ യൂണിറ്റിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ഏറ്റുമാനൂര്‍, കരിപ്പാടം യൂണിറ്റുകള്‍ക്കും മാര്‍ മാത്യു മൂലക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഗമത്തില്‍ ആയിരക്കണക്കിന് കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ പങ്കെടുത്തു.




