ജീസസ് യൂത്ത് ഫാമിലി റിട്രീറ്റ്

കോട്ടയം അതിരൂപത ജീസസ് യൂത്തും ഫാമിലി കമ്മീഷനും സംയുക്തമായി, 2015 ലോ അതിന് ശേഷമോ വിവാഹിതരായ കുടുംബങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഫാമിലി റിട്രീറ്റ്, മെയ് 1, 2, 3 തീയതികളില്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ച് നടന്നു. കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 15 ദമ്പതികളും അവരുടെ 45 കുട്ടികളും ധ്യാനത്തില്‍ പങ്കെടുത്തു. ഈ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാനും, പ്രതിസന്ധി ഘട്ടങ്ങളെ കര്‍ത്താവിനൊപ്പം എങ്ങനെ തരണം ചെയ്യാന്‍ സാധിക്കും എന്നും, മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ സാധിക്കും എന്നും മനസ്സിലാക്കാന്‍ ദമ്പതികളെ ഈ ധ്യാനം സഹായിച്ചു. ദമ്പതികള്‍ക്കുള്ള ധ്യാനത്തിന് ഫാ. ടൈറ്റസ് തട്ടാമറ്റത്തില്‍ SVD യുടെ നേതൃത്വത്തിലുള്ള ടീമും കുട്ടികള്‍ക്കുള്ള ധ്യാനത്തിന് SVM സിസ്റ്റേഴ്‌സും നേതൃത്വം നല്‍കി. എല്ലാവര്‍ക്കും കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും ഉള്ള സൗകര്യവും ഒരുക്കിയിരുന്നു. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, തൂവാനീസ ഡയറക്ടറും കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാനുമായ ഫാ. റെജി മുട്ടത്തില്‍, യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടി, ജീസസ് യൂത്ത് അതിരൂപത ചാപ്ലിന്‍ ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കോട്ടയം അതിരൂപത ജീസസ് യൂത്ത് അംഗങ്ങള്‍ ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തിന്‍െറ പുതിയ സാരഥികള്‍

Next Post

From Darkness to Dawn:Surviving Grief and Loss.

Total
0
Share
error: Content is protected !!