ഹൂസ്റ്റണില്‍ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം

ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ മെയ് 31-ാം തീയതി ഭക്തിനിര്‍ഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയന്‍ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ ഭംഗിയായി സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ 7:30-ലെ വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി, ലീജിയന്‍ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തില്‍ ഭക്തജന പങ്കാളിത്തത്തോടെ സുപ്രാധാനമായ ഘോഷയാത്ര നടന്നു. തുടര്‍ന്ന് ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ മാതാവിന്റെ രൂപത്തിന് മുന്നില്‍ റോസാപ്പൂക്കള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.

അന്നേ ദിവസം ദൈവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട മൂന്ന് വിശുദ്ധ കുര്‍ബാനകള്‍ക്കും ഇടവക വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം, ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ സ്‌നേഹപൂര്‍വ്വം തയ്യാറാക്കിയ പരമ്പരാഗത വിഭവമായ ‘പാച്ചോര്‍’ പള്ളിയിലെത്തിയ മുഴുവന്‍ വിശ്വാസികള്‍ക്കുമായി വിതരണം ചെയ്തു.

വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികള്‍ക്ക് ലെജിയന്‍ ഓഫ് മേരി ഭാരവാഹികളായ:
പ്രസിഡന്റ്: സിസി തൊട്ടിയില്‍, വൈസ് പ്രസിഡന്റ്: സിസി പൂതക്കരി, സെക്രട്ടറി: ടെസി മുണ്ടപ്പുഴ
ജോയിന്റ് സെക്രട്ടറി: മോളിക്കുട്ടി പതിയില്‍, ട്രഷറര്‍: ലീലമ്മ ഇല്ലിക്കാട്ടില്‍
എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് നേതൃത്വം നല്‍കി.

എല്ലാ ചടങ്ങുകള്‍ക്കും ഇടവക കൈക്കാരന്‍മ്മാര്‍, പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എസ്.ജെ.സി. സിസ്റ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

ബിബി തെക്കനാട്ട്

 

Previous Post

നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി

Next Post

Marian Month Concludes with Devotion at St. Mary’s Knanaya Catholic Forane Church, Houston

Total
0
Share
error: Content is protected !!