‘Hands of Mercy’ ഫുഡ് ഡ്രൈവ്: കരുണയും പങ്കിടലും ഒന്നിച്ചുചേര്‍ന്ന മാതൃകാപരമായ സംരംഭം

ചിക്കാഗോ: സമൂഹത്തിലെ ആവശ്യമുള്ളവര്‍ക്കായി കരുണയുടെ കൈത്താങ്ങ് നീട്ടി ‘Hands of Mercy’ ഫുഡ് ഡ്രൈവ് ചിക്കാഗോയില്‍ ശ്രദ്ധേയമായി സമാപിച്ചു. ഏപ്രില്‍ 19-ന് നടന്ന ഈ സംരംഭം Divine Mercy ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആരംഭിച്ചു. മിഷന്‍ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടി ഇടവകയുടെ സാമൂഹിക പ്രതിബദ്ധതയെ വീണ്ടും തെളിയിച്ചു.

Uncle Pete’s Brown Bag Ministry (UPM) യുമായി സഹകരിച്ച് നടത്തിയ ഫുഡ് ഡ്രൈവിലൂടെ ശേഖരിച്ച ഭക്ഷണപ്പൊതികള്‍ ഫ്രാന്‍സിസ്‌കന്‍ ഔട്ട്‌റീച്ച് ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണമായി വിതരണം ചെയ്തു. ഇടവകാംഗങ്ങളുടെ ഉത്സാഹപൂര്‍ണമായ പങ്കാളിത്തം മൂലം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ഭക്ഷണപ്പൊതികള്‍ ശേഖരിക്കാനായി.

രണ്ട് മീറ്റ് സാന്‍ഡ്വിച്ച്, വേവിച്ച മുട്ട, പഴം, വെള്ളം, വിവിധ സ്നാക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ബ്രൗണ്‍ ബാഗുകള്‍ UPMയുടെ വിപുലമായ വിതരണ ശൃംഖലയിലൂടെ ഫുഡ് പാന്‍ട്രികള്‍, സൂപ്പ് കിച്ചണുകള്‍, ഷെല്‍ട്ടറുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചു.

Divine Mercy ഞായറാഴ്ച ഫാദര്‍ അനീഷ് മാവേലി പുത്തന്‍പുരയില്‍ ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളും വിതരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ആളുകളെ ഈ ദൗത്യത്തിലേക്ക് ആകര്‍ഷിച്ചു.

സംരംഭത്തിന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച മിഷന്‍ ലീഗ് ഭാരവാഹികള്‍, കരുണയുടെ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന എല്ലാ ഇടവകാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ‘Hands of Mercy’ എന്ന പേരുപോലെ, സമൂഹത്തിലേക്ക് കരുണയും സേവനവും എത്തിക്കുന്ന ലക്ഷ്യം ഈ പ്രവര്‍ത്തനത്തിലൂടെ സഫലമായതായി സംഘാടകര്‍ വ്യക്തമാക്കി.

 

Previous Post

മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന് മെല്‍ബണില്‍ ഹൃദ്യമായ സ്വീകരണം

Next Post

‘Hands of Mercy’ Food Drive Concludes Successfully in Chicago

Total
0
Share
error: Content is protected !!