ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് തുടക്കമായി

ഏറ്റുമാനൂര്‍: സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ പ്രധാന തിരുനാളിന് ഇടവക വികാരി ഫാ. ലൂക്ക് കരിമ്പില്‍ കോടികയറ്റി. കൈപ്പുഴ ഫോറോനയിലെ വൈദികര്‍ ചേര്‍ന്ന് സമൂഹബലി അര്‍പ്പിച്ചു. തുടര്‍ന്ന് വാഹന വഞ്ചരിപ്പും നടത്തി. ഏപ്രില്‍ 17, 18, 19 തിയതികളിലാണ് പ്രധാന തിരുനാള്‍. ഏപ്രില്‍ 17, വെള്ളിയാഴ്ച രാവിലെ 6.45 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പൂര്‍വികസ്മരണ , സെമിത്തേരി സന്ദര്‍ശനം തുടര്‍ന്ന് 12 മണിക്കൂര്‍ ആരാധനയും അഖണ്ഡ ജപമാലയും. വരുകുന്നേരം 5 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും. 6.30 ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ. ഏപ്രില്‍ 18, ശനിയാഴ്ച രാവിലെ 6.45 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30 ന് വേസ്പര. 7 മണിക്ക് പള്ളിയില്‍ നിന്നും തവളക്കുഴി കുരിശുപള്ളി ചുറ്റി പള്ളിയിലേക്ക് വിശുദ്ധന്റെ രൂപം എഴുന്നള്ളിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം. തുടര്‍ന്ന് തിരുനാള്‍ സന്ദേശം. ഏപ്രില്‍ 19, ഞായറാഴ്ച രാവിലെ 9.30 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ തുടര്‍ന്ന് പ്രദക്ഷിണം. വൈകുന്നേരം 7 മണിക്ക് അപര്‍ണാസ് മ്യൂസികള്‍ നൈറ്റ് & വയലിന്‍ ബാന്‍ഡ് ഷോ

Previous Post

ഏകദിന ക്യാമ്പും വാര്‍ഷികവും സംഘടിപ്പിച്ചു

Next Post

മാറിടം: ചിറ്റാലക്കാട്ട് സി.ജെ തോമസ്

Total
0
Share
error: Content is protected !!