ഏകദിന ക്യാമ്പും വാര്‍ഷികവും സംഘടിപ്പിച്ചു

കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കിടങ്ങൂര്‍ മേഖലയുടെ ഏകദിന ക്യാമ്പും വാര്‍ഷികവും കിടങ്ങൂര്‍ ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ചു. മേഖല വൈസ് പ്രസിഡന്റ് മെര്‍ലിന്‍ ബിജു പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രേഷിത റാലിയും നടന്നു.

കോട്ടയം അതിരൂപതയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിവിധ കളികള്‍, ചര്‍ച്ചകള്‍, ക്ലാസുകള്‍ എന്നിവ കുട്ടികള്‍ക്ക് ആത്മീയ ഉണര്‍വ് നല്‍കി.

പ്രസിഡന്റ് മെല്‍ബിന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനം ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അയോണ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

മറ്റക്കര ശാഖ അംഗങ്ങള്‍ വെല്‍ക്കം ഡാന്‍സ് അവതരിപ്പിച്ചു. പുന്നത്തുറ ശാഖ അംഗങ്ങള്‍ പ്രയര്‍ ഡാന്‍സും, കിടങ്ങൂര്‍ ശാഖാംഗം ഗാനവും, കൂടല്ലൂര്‍ ശാഖ അംഗങ്ങള്‍ ദൃശ്യാവതരണവും അവതരിപ്പിച്ചു. കിടങ്ങൂര്‍ ശാഖ അംഗങ്ങള്‍ മിഷന്‍ ആന്തം ആലപിച്ചു.

ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രൂപ്പുകള്‍ക്ക് കൂടല്ലൂര്‍ ശാഖ ഡയറക്ടര്‍ ഫാ. ജോസ് പൂത്യക്കയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ‘താരകം 2K25’ നക്ഷത്ര നിര്‍മ്മാണ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പുന്നത്തുറ, മറ്റക്കര ശാഖകള്‍ക്ക് അതിരൂപത ഡയറക്ടര്‍ ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.

മേഖല വൈസ് ഡയറക്ടര്‍ സി. ജാസ്മിന്‍ എസ്.വി.എം., ജോയിന്റ് സെക്രട്ടറി മാത്യൂസ് അനീഷ് പരപ്പനേട്ട്, വിവിധ ശാഖകളിലെ വൈസ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മേഖല ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് സ്വാഗതവും ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ നന്ദിയും പറഞ്ഞു.

 

Previous Post

വിജയകരമായ 200 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി

Next Post

ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് തുടക്കമായി

Total
0
Share
error: Content is protected !!