ഡല്‍ഹിയില്‍ ഓണമുറ്റം 2k22

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഉള്ള ക്‌നാനായ മക്കളെ ഒരു കുടക്കീഴില്‍ അണിനിരത്തി ഡല്‍ഹി ക്‌നാനായ മക്കളുടെ ഓണാഘോഷം ഓണമുറ്റം 2k22 സഹോദയ സ്‌കൂള്‍ അങ്കണത്തില്‍ നടത്തപെട്ടു. DKCM Zonal Organizer, കൂടാരയോഗ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ഓണാഘോഷ പരിപാടികള്‍ ഡല്‍ഹിയിലും പരിസര പ്രേദേശങ്ങളിലുമുള്ള ക്‌നാനായ മക്കളുടെ സ്‌നേഹ ബന്ധം പുതുക്കുന്നതിന് സഹായിച്ചു. ഡല്‍ഹി ക്‌നാനായ കത്തോലിക്ക മിഷന്‍, ഡല്‍ഹി ക്‌നാനായ സൊസൈറ്റി, ഡല്‍ഹി ക്‌നാനായ കത്തോലിക് കോണ്‍ഗ്രസ്, ഡല്‍ഹി വിമന്‍സ് അസോസിയേഷന്‍, ഡല്‍ഹി ക്‌നാനായ കത്തോലിക്ക യൂത്ത് ലീഗ്, ഡല്‍ഹി സേവനം ചെയ്യുന്ന വൈദികര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു. 600- ലധികം അംഗങ്ങള്‍ പങ്കെടുക്കുകയും വിവിധ മത്സരങ്ങളും വിഭവ സമൃദ്ധമായ ഒണസദ്യയും ഒരുക്കിയിരുന്നു. വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് എകദേശം 4.30 ഓടെ അവസാനിച്ചു.

 

Previous Post

ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സാന്ത്വനമായി മാസ്സ്

Next Post

പലഹാര യൂണിറ്റില്‍ പരിശീലനം തേടി സ്വാശ്രയ സംഘാംഗങ്ങള്‍.

Total
0
Share
error: Content is protected !!