പലഹാര യൂണിറ്റില്‍ പരിശീലനം തേടി സ്വാശ്രയ സംഘാംഗങ്ങള്‍.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പലഹാര യൂണിറ്റില്‍ നിര്‍മ്മാണ പരിശീലനം നേടി സ്വാശ്രയ സംഘാംഗങ്ങള്‍ എത്തി. കേക്ക് നിര്‍മ്മാണം, മിക്‌സര്‍, പക്കാവട, നാടന്‍പലഹാരങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിലാണ് വിവിത സ്വാശ്രയ സംഘാംഗങ്ങള്‍ പരിശീലനം നേടിയത്. കോവിഡാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി തൊടുപുഴ കാരുണ്യ ട്രസ്റ്റുമായി സഹകരിച്ചു നടപ്പിലാക്കിയ വരുമാന ദായക യൂണിറ്റിലാണ് സംഘാംഗങ്ങള്‍ പരിശീലനത്തിനെത്തിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് നിര്‍വഹിച്ചു.

Previous Post

ഡല്‍ഹിയില്‍ ഓണമുറ്റം 2k22

Next Post

ഡോക്ടറേറ്റ് നേടി

Total
0
Share
error: Content is protected !!