ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ ‘Hands of Mercy ‘ ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു

ചിക്കാഗോ :: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ മിഷന്‍ ലീഗ് യൂണിറ്റ് സമൂഹസേവന രംഗത്ത് ശ്രദ്ധേയമായ ഒരു പുതിയ സംരംഭവുമായി മുന്നോട്ട് വരുന്നു. ‘Hands of Mercy’ എന്ന പേരിലുള്ള ഫുഡ് ഡ്രൈവ്, ഈ വര്‍ഷത്തെ ഡിവൈന്‍ മേഴ്‌സി ഞായറാഴ്ചയുടെ ഭാഗമായി ഭക്തിപൂര്‍വ്വം തുടക്കം കുറിച്ചു. ഈ ഫുഡ് ഡ്രൈവ് Uncle Pete’s Brown Bag Ministry (UPM)യുടെ സേവനപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

ഇടവകാംഗങ്ങള്‍ തയ്യാറാക്കുന്ന ബ്രൗണ്‍ ബാഗ് ഭക്ഷണപ്പൊതികള്‍ UPMയുടെ വ്യാപകമായ വിതരണ ശൃംഖലയിലൂടെ ചിക്കാഗോയിലെ നോര്‍ത്ത്, വെസ്റ്റ് മേഖലകളിലെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. UPM വര്‍ഷങ്ങളായി ഭക്ഷണസഹായ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ്. ബ്രൗണ്‍ ബാഗ് സാക്ക് ഡിന്നറുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനം. വിവിധ ദേവാലയങ്ങള്‍, സ്‌കൂളുകള്‍, യുവജനസംഘങ്ങള്‍, സംഘടനകള്‍, കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കുന്ന ഈ ഭക്ഷണപ്പൊതികള്‍ ഫുഡ് പാന്‍ട്രികള്‍, സൂപ്പ് കിച്ചണുകള്‍, ഷെല്‍ട്ടറുകള്‍, അര്‍ഹിക്കുന്ന കുടുംബങ്ങള്‍, ജയില്‍വാസം കഴിഞ്ഞവരുടെ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 15-ലധികം കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു. 2025-ല്‍ മാത്രം 40,000-ത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതില്‍ പകുതിയിലധികവും യുവജനങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു.

ഒരു ബ്രൗണ്‍ ബാഗില്‍ രണ്ട് മീറ്റ് സാന്‍വിച് , വേവിച്ച മുട്ട, പഴം, വെള്ളം, സ്‌നാക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരം ഒരു വിശാല സേവനശൃംഖലയുമായി കൈകോര്‍ക്കുന്നതിലൂടെ, സെന്റ് മേരീസ് ദേവാലയത്തിന്റെ ‘Hands of Mercy’ ഫുഡ് ഡ്രൈവ് കൂടുതല്‍ ഫലപ്രദവും വ്യാപകവുമായ സേവനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡിവൈന്‍ മേഴ്‌സി ഞായറാഴ്ച , ബ്രൗണ്‍ ബാഗ് മീല്‍ മെനു സ്റ്റിക്കര്‍ ഒട്ടിച്ച് പ്രത്യേകം തയ്യാറാക്കിയ ബ്രൗണ്‍ ബാഗ് കിറ്റ് ഇടവകയിലെ മിഷന്‍ ലീഗ് സ്പിരിച്വല്‍ ഡിറക്ടര്‍ ഫാദര്‍ അനീഷ് മാവേലി പുത്തന്‍പുരയില്‍ യൂണിറ്റ് പ്രസിഡന്റ് ഐസക്ക് മറ്റത്തലിന് കൈമാറിക്കൊണ്ട് ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു .വിശുദ്ധ കുര്‍ബാനിക്ക് ശേഷം മിഷന്‍ ലീഗ് ഭാരവാഹികള്‍ ഇടവകാംഗങ്ങളെ പദ്ധതി പരിചയപ്പെടുത്തുകയും, ഏപ്രില്‍ 19-ന് നടത്താനിരിക്കുന്ന ഫുഡ് ഡ്രൈവിനായി ബ്രൗണ്‍ ബാഗുകള്‍ ഏവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന ഈ കാരുണ്യ പ്രവര്‍ത്തനത്തെ മിഷന്‍ ലീഗ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. അനീഷ് മാവേലില്‍ പുത്തന്‍പുരയില്‍ അഭിനന്ദിച്ചു. ഈ സംരംഭത്തില്‍ എല്ലാ ഇടവകാംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫുഡ് ഡ്രൈവിലൂടെ കുറഞ്ഞത് 300 ബ്രൗണ്‍ ബാഗ് മീലുകള്‍ എങ്കിലും ശേഖരിക്കാനാണ് മിഷന്‍ ലീഗിന്റെ ലക്ഷ്യം. ‘Hands of Mercy’ എന്ന പേരില്‍ സൂചിപ്പിക്കുന്നതുപോലെ, കരുണയുടെ കൈകള്‍ നീട്ടി സമൂഹത്തിലെ അര്‍ഹിക്കുന്നവരിലേക്ക് സഹായം എത്തിക്കുകയും, സഹാനുഭൂതി, പങ്കിടല്‍, മനുഷ്യസ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ മഹത്തായ സംരംഭത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കുചേരണമെന്നും, ചെറിയ സഹായങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഈ ഫുഡ് ഡ്രൈവ് അനേകര്‍ക്ക് പ്രചോദനമാകട്ടെയെന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍ ആശംസിച്ചു.

ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് യൂണിറ്റ് എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയ ഐസക് മറ്റത്തില്‍ ,ഷോബിന്‍ കണ്ണമ്പള്ളി, ഡേവിഡ് കളപ്പുരക്കല്‍ ,എലിസബത്ത് പണിക്കാപറമ്പില്‍ , Abigail കണ്ണച്ചാം പറമ്പില്‍ ജാഷ്വ കിഴവള്ളി എന്നിവരോടൊപ്പം ഡയറക്ടേഴ്‌സ് ആയ ജോജോ ആനാലില്‍ ബിബി നെടുംതുരുത്തി പുത്തന്‍പുരയില്‍ സൂര്യ കരികുളം എന്നിവര്‍ പ്രവര്‍ത്തിച്ചു പോരുന്നു. മതഅധ്യാപകര്‍ , DRE സജി പൂതൃക്കയില്‍ ,മനീഷ് കൈമൂലയില്‍ കൈകാരന്മാരായ സേവിയര്‍ നടു പറമ്പില്‍ മജോ കുന്നശ്ശേരി ,ജോബി പോളയ്ക്കല്‍ ,ഫെലിക്‌സ് പാലകന്‍ ,സണ്ണി കണ്ണാലയില്‍ , പി ആര്‍ ഒ റോയ് ചേലമലയില്‍ എന്നിവര്‍ ഫുഡ് ഡ്രൈവ് കിക്കോ ഓഫ് ദിനത്തിലെ ക്രമീകരണങ്ങള്‍ക്ക് വേണ്ടുന്ന നേതൃത്വം നല്‍കി.

Previous Post

Knanaya Arts Festival ‘Thekkans Fest’ on April 18 in Birmingham

Next Post

Hands of Mercy” Food Drive Launched at St. Mary’s Knanaya Catholic Church, Chicago

Total
0
Share
error: Content is protected !!