അരയങ്ങാട്: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മടമ്പം മേഖലയിലെ അരയങ്ങാട് പൊതുമീറ്റിങ് സംഘടിപ്പിച്ചു. അസംപ്ഷന്‍ പള്ളിവികാരി ഫാ. സില്‍ജോ ആവണിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജിബില്‍ കുഴിവേലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. മാസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. സ്വാശ്രയഭസംഘങ്ങളെല്ലാം തന്നെ മികച്ച സ്വസ്ഥിതി കൈവരിച്ചതായി വിലയിരുത്തി. ഈ മുന്നേറ്റത്തിന് ആക്കം കൂട്ടിക്കൊണ്ട്, സംഘാംഗങ്ങള്‍ പുതിയ സംരംഭങ്ങള്‍ കണ്ടെത്തി സംരംഭകരായി മാറാന്‍ മുന്നോട്ടു വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആവശ്യമായ പിന്തുണയും, മാര്‍ക്ഷ നിര്‍ദ്ദേശങ്ങളും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നും ലഭിക്കുമെന്നും അച്ചന്‍ പറയുകയുണ്ടായി. കൂടാതെ ഓണാഘോഷ പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഈ വര്‍ഷത്തെ ഓണം ഗ്രാമത്തിലെ സ്വാശ്രയസംഘങ്ങളും മറ്റു സംഘടനകളും സംയുക്തമായി നടത്താന്‍ തീരുമാനിച്ചു. സംഘങ്ങളുടെ ഭാവിയിലേക്കുള്ള കര്‍മ്മ പദ്ധതികളുടെ രൂപീകരണവും പൊതു മീറ്റിങില്‍ ചര്‍ച്ച ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മടമ്പം മേഖല കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതവും, ആനിമേറ്റര്‍ ലിസി തോമസ് നന്ദിയും പറഞ്ഞു.

പോത്തുകുഴി:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മടമ്പം മേഖലയിലെ പോത്തുകുഴിയില്‍ പൊതുമീറ്റിങ് സംഘടിപ്പിച്ചു. സെന്റ് മാക്‌സ് മില്ല്യണ്‍ കോള്‍ബ് പള്ളിവികാരി. ഫാ. സില്‍ജോ ആവണിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജിബില്‍ കുഴിവേലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. മാസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. സ്വാശ്രയസംഘങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയും, പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കുകയും, പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതുവഴി കുടുംബങ്ങളുടെയും, സമൂഹത്തിന്റേയും സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുന്നു. സംഘങ്ങളുടെ ഭാവിയിലേക്കുള്ള കര്‍മ്മ പദ്ധതികളുടെ രൂപീകരണവും പൊതു മീറ്റിങില്‍ ചര്‍ച്ച ചെയ്തു. കൂടാതെ ഓണാഘോഷ പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും, ഈ വര്‍ഷത്തെ ഓണം ഗ്രാമത്തിലെ സ്വാശ്രയസംഘങ്ങളും മറ്റു സംഘടനകളും ചേര്‍ന്ന് സംയുക്തമായി നടത്താന്‍ തീരുമാനിച്ചു.മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മടമ്പം മേഖല കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതവും, സ്വാശ്രയസംഘാംഗമായ സുദിന. കെ. സി നന്ദിയും പറഞ്ഞു.




