ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കണ്വെന്ഷന് ഇന്ന് ഫ്ലോറിഡയിലെ അത്യാധുനിക ബ്രൗവാര്‍ഡ് കൗണ്ടി കണ്വെന്ഷന് സെന്ററില്‍ പ്രൗഢഗംഭീരമായ തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ദേശീയ മഹാസംഗമത്തില്‍ അമേരിക്കയിലെയും കാനഡയിലെയും 25 യൂണിറ്റുകളില്‍ നിന്നായി നാളായിരത്തോളം പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുക്കും.
ഇന്ന് രാവിലെ 9:00 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കുന്നതോടെ കണ്വെന്ഷന് ഔദ്യോഗിക തുടക്കമാകും. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലായിരത്തിലധികം പ്രതിനിധികള്‍ ഇന്നലെ മുതല്‍ ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍ എത്തികൊണ്ടിരിക്കുന്നു . ഇത്തവണത്തെ കണ്വെന്ഷന് ഒരു ഫ്ലോറിഡാ വെക്കേഷന് ട്രിപ്പാക്കിയിരിക്കുന്നു മിക്ക ഫാമിലികളും.
ഇന്ന് വൈകിട്ട് 4:30 ന് KCCNA സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബന് വട്ടംപുറത്ത്, KCASF (മയാമി) സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍ക്കയില്‍, ഫാ. തോമസ് താഴപ്പള്ളില്‍, ഫാ. ബിജു പാട്ടശ്ശേരില്‍ നേതൃത്ത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മിസ്സോറി സിറ്റി മേയര്‍ റോബിന് ഇലക്കാട്ട് മുഖ്യാതിഥിയായിരിക്കും. സമൂഹസേവന രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ശ്രദ്ധേയനായ അദ്ദേഹം KCYLNA-യുടെ പ്രഥമ ദേശീയ പ്രസിഡന്റുകൂടിയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന് കൂടുതല്‍ പ്രൗഢി പകരും.
KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ , കണ്വെന്ഷന് ചെയര്മാന് ജോബി ഊരാളില്‍,എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ. സൂസന് തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷറര്‍ ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റ്ലാന്റ) എ ആതിഥേയ യൂണിറ്റ് നേതാക്കള്‍, ദേശീയ ഭാരവാഹികള്‍, വൈദികര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ഔപചാരിക ഉദ്ഘാടന ചടങ്ങുകളെത്തുടര്ന്നു വിവിധ കലാപരിപാടികളും അരങ്ങേറും.
ഉദ്ഘാടനദിനമായാ എന്ന് ആതിഥേയ യൂണിറ്റുകളായ KCCCF (താമ്പാ), KCASF (മയാമി) എന്നിവയുടെ നേതൃത്വത്തില്‍ നയന്മോനോഹരമായ സ്വാഗതപരിപാടികള്‍ അവതരിപ്പിക്കും. യുവജനങ്ങള്‍ക്കായി പ്രത്യേക Ice Breaker പരിപാടികളും ഓഫ്-സൈറ്റ് യൂത്ത് ഗെറ്റ്-ടുഗെദറും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയികള്‍ അണിനിരക്കുന്ന മെഗാ സംഗീതവിരുന്ന് ഉദ്ഘാടന ദിനത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ 25 യൂണിറ്റുകളുടെ വര്‍ണാഭമായ കണ്വെന്ഷന് പ്രോസഷന് , ദേശീയ കലാ-സാഹിത്യ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, സെമിനാറുകള്‍, കുടുംബസംഗമങ്ങള്‍, യുവജന-വനിതാ പരിപാടികള്‍, KCYNA അവതരിപ്പിക്കുന്ന GYM KNA 2.0, KCWFNAയുടെ Knanaya Royal Kingdom Pageant, KCYLNA സംഘടിപ്പിക്കുന്ന Battle of the Cities, Mr. & Miss KNA ഗ്രാന്‍ഡ് പേജന്റ് എന്നിവ കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.
‘United in Heritage, Faith & Family’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ദേശീയ മഹാസംഗമം ക്നാനായ സമൂഹത്തിന്റെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബഐക്യത്തിന്റെയും പുതുതലമുറയുടെ നേതൃത്വത്തിന്റെയും ആഘോഷമായി മാറുമെന്ന് കണ്വെന്ഷന് കമ്മറ്റി അറിയിച്ചു.
KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും, കണ്വെന്ഷന് ചെയര്മാന് ജോബി ഊരാളിയലിന്റെ നേതൃത്വത്തിലുള്ള കണ്വെന്ഷന് ഓര്ഗനൈസേഷന് കമ്മറ്റിയും വിവിത കണ്വെന്ഷന് കമ്മറ്റികളും , ആതിഥേയ യൂണിറ്റുകളായ താമ്പാ (KCCCF), മയാമി (KCASF) എന്നിവയുടെ നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരും മാസങ്ങളായി നടത്തിയ അക്ഷീണ പരിശ്രമമാണ് ഇന്ന് ആരംഭിക്കുന്ന ഈ ദേശീയ മഹാസംഗമത്തിന് വിജയത്തിലേക്ക് എത്തിക്കുന്നത് .
ബൈജു ആലപ്പാട്ട്, KCCNA P.R.O.





