16-ാമത് കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനില്‍ തിളങ്ങാന്‍ വിമെന്‍സ് ഫോറം (KCWFNA ); റോയല്‍ കിംഡം പേജന്റും ‘വനിതാ വിസ്മയം’ മെഗാ ഇവന്റും :

ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്‌ലോറിഡ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ കത്തോലിക്കാ കുടുംബസംഗമമായ 16-ാമത് കെ.സി.സി.എന്‍.എ (KCCNA) കണ്‍വെന്‍ഷനില്‍ പ്രധാന ആകര്‍ഷക ഇനങ്ങളുമായി KCCNAയുടെ ഉപസംഘടന യായ KCWFNA (Knanaya Catholic Women’s Forum of North America).
നൂറുകണക്കിന് വനിതകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിപാടികള്‍ കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കുമെന്ന് KCWFNA പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം , ജനറല്‍ സെക്രട്ടറി മരിയ കൈതാരം എന്നിവര്‍ അറിയിച്ചു .

റോയല്‍ കിഗ്ഡം പേജന്റ് – യുവത്വത്തിന്റെ കഴിവുകള്‍ക്ക് വേദിയൊരുക്കി.

ഓഗസ്റ്റ് 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് കണ്‍വെന്‍ഷന്റെ രണ്ടാം ദിനം 1:00 മണിക്ക് മെയിന്‍ സ്റ്റേജില്‍ നടക്കുന്ന ‘Knanaya Royal Kingdom Pageant’ കണ്‍വെന്‍ഷനിലെ ഏറ്റവും ശ്രദ്ധേയമായ മത്സരവേദികളിലൊന്നായിരിക്കും. വടക്കേ അമേരിക്കയിലെ വിവിധ ക്‌നാനായ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 28 മത്സരാര്‍ത്ഥികള്‍ Queen, King, Princess, Prince എന്നീ നാല് വിഭാഗങ്ങളിലായി മാറ്റുരയ്ക്കും.

Introduction, Talent, Question & Answer എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മത്സരം നടക്കുക. പൂര്‍ണമായും നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി ക്‌നാനായ സമൂഹത്തിന് പുറത്തുനിന്നുള്ള മൂന്ന് പ്രമുഖ ജഡ്ജിമാരാണ് വിജയികളെ തിരഞ്ഞെടുക്കുക.

ഈ പേജന്റ് ഒരു സൗന്ദര്യ മത്സരമാത്രമല്ല; ആത്മവിശ്വാസം, നേതൃത്വപാടവം, കലാപ്രതിഭ, വ്യക്തിത്വവികസനം എന്നിവ ആഘോഷിക്കുന്ന ഒരു വേദിയാണ്. മാസങ്ങളായുള്ള ആസൂത്രണത്തിന്റെയും പരിശീലനത്തിന്റെയും ഫലമായ ഈ മെഗാ പരിപാടി കണ്‍വെന്‍ഷനിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരിക്കുമെന്ന് KCWFNA നേതൃത്വം അറിയിച്ചു.

മത്സരത്തിന്റെ പിരിമുറക്കം കുറക്കുവാന്‍ പ്രസിദ്ധ മലയാളം മൂവി, സ്റ്റേജ് കോമഡി താരം ജോബി പാലാ ചിരിയുടെ മാലപ്പടക്കവുമായി ഇടവേളകളില്‍ എത്തുന്നു.

‘വനിതാ വിസ്മയം – Blue Beyond Borders, United by Strength’

ഓഗസ്റ്റ് 9 ഞായറാഴ്ച, വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മെയിന്‍ സ്റ്റേജില്‍ അരങ്ങേറുന്ന ‘Vanitha Vismayam: Blue Beyond Borders, United by Strength’ മറ്റൊരു ചരിത്രനിമിഷമാകും.

വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200-ലധികം വനിതകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ഈ മെഗാ കലാപരിപാടി ഐക്യത്തിന്റെയും സംസ്‌കാരത്തിന്റെയും കുടുംബബന്ധത്തിന്റെയും ശക്തമായ സന്ദേശമാണ് പ്രേക്ഷകര്‍ക്ക് പകര്‍ന്നുനല്‍കുക.

ബൈജു ആലപ്പാട്ട് – KCCNA PRO

Previous Post

കരിംങ്കുന്നം : ഇടയാടിയില്‍ ഏലിക്കുട്ടി ജോസഫ്

Next Post

ഡോക്ടറേറ്റ് നേടി

Total
0
Share
error: Content is protected !!