‘മങ്ങാത്ത കാഴ്ചകള്‍’ പദ്ധതി ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് രാജാക്കാട് പഞ്ചായത്തില്‍ നേത്ര ചികിത്സ ക്യാമ്പ് നടത്തി. തിമിര രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയ നടത്തുക, കാഴ്ച മങ്ങല്‍ ഉള്ളവര്‍ക്ക് കണ്ണടയിലൂടെ കാഴ്ച വീണ്ടെടുക്കുക, നേത്ര രോഗങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മങ്ങാത്ത കാഴ്ചകള്‍ എന്ന പദ്ധതി നടപ്പിലാക്കുന്നത്. എന്‍ ആര്‍ സിറ്റി പാരിഷ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം രാജാക്കാട് പഞ്ചായത്തു പ്രസിഡണ്ട് കിങ്ങിണി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ആര്‍ സിറ്റി ഗ്രാമ വികസന സമിതി പ്രസിഡണ്ട് ഫാ. ഷെറിന്‍ കുരിക്കലേട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. അജയ് മാത്യു, കൗണ്‍സിലര്‍ ആതിര ശശികുമാര്‍, കെ സി വൈ എല്‍ പ്രസിഡണ്ട് എബിനോ ജോസ്, അനിമേറ്റര്‍ ജിബി ബേബി എന്നിവര്‍ പ്രസംഗിച്ചു. അഹല്യ ഫൌണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

മങ്ങാത്ത കാഴ്ചകള്‍ പദ്ധതിയുടെ ഭാഗമായി 2026 ഓഗസ്‌ററ് മാസം 9 )o തീയതി രാവിലെ 9.30 മുതല്‍ തടിയന്‍പാട് മരിയ സദന്‍ അനിമേഷന്‍ സെന്ററില്‍ വെച്ച് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെ സഹകരണത്തോടെ അടുത്ത ക്യാമ്പ് നടത്തപെടുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.

Previous Post

Archbishop Mar Mathew Moolakkatt Celebrates Holy Qurbana at Rome Knanaya Mission

Next Post

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ‘മെമ്മറീസ് 95-2000’ മെഗാ കുടുംബസംഗമം ആഗസ്റ്റ് 9-ന്

Total
0
Share
error: Content is protected !!