ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 1995 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തെ പുനരാവിഷ്‌കരിക്കുന്ന ‘മെമ്മറീസ് 95-2000’ മെഗാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. കേരളത്തിലെ കലാലയങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ സംഘടിപ്പിക്കുന്ന ഈ അപൂര്‍വ സംഗമം 2026 ആഗസ്റ്റ് 9-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ കോളേജ് ക്യാമ്പസില്‍ നടക്കും.
1995-2000 കാലഘട്ടത്തില്‍ കോളേജിന്റെ ഭാഗമായിരുന്ന അധ്യാപകരും, പൂര്‍വവിദ്യാര്‍ത്ഥികളും, അനധ്യാപക ജീവനക്കാരും ഒരേ വേദിയില്‍ വീണ്ടും ഒന്നിക്കുന്ന സ്‌നേഹസംഗമമായിരിക്കും ഇത്. മുന്‍ അധ്യാപകരെ ആദരിക്കുന്നതിനും, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ സഹപാഠികളെയും അധ്യാപകരെയും അനുസ്മരിക്കുന്നതിനും, പഴയ ക്ലാസ് മുറികളിലെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനും, സൗഹൃദങ്ങള്‍ പുതുക്കുന്നതിനും ഈ സംഗമം അവസരമൊരുക്കും.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിശിഷ്ടാതിഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.
1995-2000 കാലഘട്ടത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളായ ബിജു കെ. എല്‍. ചെയര്‍മാനായും സജി ഓലിക്കര കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന സംഘാടകസമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
1995 മുതല്‍ 2000 വരെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പി.ഡി.സി., ഡിഗ്രി കോഴ്സുകളില്‍ പഠിച്ച എല്ലാ പൂര്‍വവിദ്യാര്‍ത്ഥികളെയും, അന്നത്തെ അധ്യാപകരെയും, അനധ്യാപക ജീവനക്കാരെയും ഈ അപൂര്‍വ കുടുംബസംഗമത്തിലേക്ക് സംഘാടകര്‍ സ്‌നേഹപൂര്‍വം ക്ഷണിച്ചു.
9539797002
9048558109



