ബി.സി.എം. കോളേജില്‍ വിവര്‍ത്തന ശില്‍പശാല സംഘടിപ്പിച്ചു

കോട്ടയം: ബി.സി.എം. കോളേജ് (ഓട്ടോണമസ്) ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെയും മഷിക്കൂട്ട് പബ്ലിഷേഴ്‌സിന്റെയും, ഡി.സി ബുക്‌സിന്റെയും സഹകരണത്തോടെ, വിവര്‍ത്തന ശില്പശാല സംഘടിപ്പിച്ചു. വിവര്‍ത്തനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വിവിധ തലങ്ങളെ പരിചയപ്പെടുത്തിയ ശില്‍പശാലയില്‍ അധ്യാപകരും ഗവേഷക വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ അന്‍പതിലധികം പേര്‍ പങ്കെടുത്തു. ഡോ. എ. ജെ. തോമസ്, ഡോ. വൃന്ദ വര്‍മ്മ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഫാ. അലക്‌സ് തോമസ്,ഡോ. തോമസ് കെ വി, പൊന്നു ലിസ് മാളിയേക്കല്‍, ഡോ. നിത്യ മറിയം ജോണ്‍, ആന്‍സി സിറിയക്, ആന്‍മരിയ സാജന്‍ എന്നിവര്‍ സംസാരിച്ചു.

 

Previous Post

Pre-Marriage Course Conducted at Tampa Knanaya Catholic Forane Church

Next Post

കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി ഡോ. ഷിനോ പി. ജോസ് നോമിനേറ്റ് ചെയ്യപ്പെട്ടു

Total
0
Share
error: Content is protected !!