കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി ഡോ. ഷിനോ പി. ജോസ് നോമിനേറ്റ് ചെയ്യപ്പെട്ടു

കാസര്‍ഗോഡ്/കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ അധ്യാപകന്‍ ഡോ. ഷിനോ പി. ജോസിനെ കേരള സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. കോളേജിന്റെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ നിന്നൊരു അധ്യാപകന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് പദവിയിലേക്ക് നിയമിതനാകുന്നത്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

ഡോ. ഷിനോ പി. ജോസ്, മികച്ചൊരു അധ്യാപകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം കാഴ്ച്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങളും മാനേജ്മെന്റ് രംഗത്തെ പ്രാഗത്ഭ്യവുമാണ് ഈ വലിയ അംഗീകാരത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഡോ. ഷിനോ പി. ജോസിന്റെ ഈ പുതിയ പദവി കോളേജിന്റെ ഉന്നതിക്കും സര്‍വകലാശാലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ഊര്‍ജ്ജം പകരുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. രാജപുരം ഇടവക പാലയ്ക്കല്‍ കുടുംബാംഗമാണ് ഷിനോ. ഭാര്യ മടമ്പം മേരിലാന്‍ഡ് ഹൈസ്കൂള്‍ അധ്യാപിക അന്ന തോമസ്. മകള്‍: ഇവ തെരേസ്.

Previous Post

ബി.സി.എം. കോളേജില്‍ വിവര്‍ത്തന ശില്‍പശാല സംഘടിപ്പിച്ചു

Next Post

ക്നാനായ റീജിയണല്‍ പുരാതനപ്പാട്ട് മത്സര വിജയികള്‍

Total
0
Share
error: Content is protected !!