ടാമ്പാ (ഫ്ളോറിഡ): സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, ക്നാനായ റീജിയന് നേതൃത്വം നല്കിയ പ്രീ-മാരേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി ഇരുപത്തിയഞ്ചോളം യുവജനങ്ങള്‍ പങ്കെടുത്തു.
ടാമ്പാ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍, ഫാ. ജിജോ നെല്ലിക്കകണ്ടത്തില്‍, ലുക്കോസ് & റിങ്കു ചാമക്കാലയില്‍, ജോജോ മേക്കാട്ടേല്‍, ഡസ്റ്റിന് & പ്രെറ്റി മുടീകുന്നേല്‍, റെക്സി മൈജോ ആകാശാലയില്‍ , സൂസാന തേക്കുംകാട്ടില്‍, ഫിലോ വെള്ളാപ്പള്ളി, ജെസ്സി കുളങ്ങര, ടോണി പുല്ലാപ്പള്ളില്‍ എന്നിവരോടൊപ്പം ഡോ. ആന്‍ വെര്ഡേജ, ഡോ. കാര്‍ലോസ് ലമോട്ട് എന്നിവരും വിവിധ ക്ലാസുകള്‍ എടുത്തു.
ഞായറാഴ്ച വിശുദ്ധ കുര്ബാനയോടാനുബന്ധിച്ചു നടന്ന സമാപന ചടങ്ങില്‍ വച്ച് ഫാ. ജോസ് ആദോപ്പള്ളില്‍ ഏവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. യുവജന പ്രതിനിധിയായ ഹാനാ മഠത്തിലേട്ടു ഈ കോഴ്സ് തങ്ങള്‍ക്കു വെഡിങ് എന്ന ചടങ്ങിന് അപ്പുറം വിവാഹം എന്ന കൂദാശയെപ്പറ്റി കൂടുതല്‍ ചിന്തിക്കുവാനും അതോടൊപ്പം വിവാഹജീവിതത്തില്‍ ആവശ്യമായ പല അറിവുകളും നേടുവാനും ഇത് മൂലം സാധിച്ചു എന്ന് പങ്കു വച്ചു. ചടങ്ങില്‍ ഫാമിലി കമ്മീഷന് കോര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളി ഇതില്‍ പങ്കെടുത്തവര്‍ക്കും ഇതിനു നേതൃത്വം നല്കിയ എല്ലാവര്ക്കും അഭിനന്ദനം അറിയിച്ചു. 3 ദിവസത്തെ ഈ ക്യാമ്പിന് ഇടവകയില്‍ നിന്നും ജീവ പ്രാലേല്‍, എബിന് തടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
സിജോയ് പറപ്പള്ളില്‍




