ഷാര്ല്റുവാ: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബെല്‍ജിയത്തിലേക്ക് ജോലിക്കും പഠനത്തിനുമായി കുടിയേറിയ ക്നാനായ മക്കളെ വിശ്വാസത്തിലും ക്നാനായ തനിമയിലും മുന്നോട്ടു നയിക്കാന്‍ തിരുകുടുംബത്തിന്റെ നാമത്തില്‍ സ്ഥാപിതമായ ബെല്‍ജിയം കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം ഷാര്ല്റുവായിലെ എസ്പാസ്സ് ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. ഫാ. എബിന് കാമുങ്ങുംപറായിലിന്റെ മുഖ്യകാര്മകത്തില് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ഫാ. റോയ് വാക്കെപ്പറമ്പില് വചന സന്ദേശം നല്കി. തുടര്‍ന്ന് കുടിയേറ്റം പ്രസിഡന്റ് ദീപു ജോസിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട വാര്‍ഷിക പൊതുസമ്മേളനം ഫാ. റോയ് വാക്കെപ്പറമ്പില് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സ്മിജോ തോമസ് ഏവരെയും സ്വാഗതം ചെയ്തു. കുടിയേറ്റം അഡ്മിനിസ്ട്രേറ്റര്‍ ഷിബി ജേക്കബ് ആമുഖ സന്ദേശം നല്‍കുകയും ചാപ്ലയിന്‍ ഫാ. റ്റെസ്വിന് വെളിയംകുളത്തേല്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കുടിയേറ്റം സെക്രട്ടറി റ്റോംസി റോബിന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രെഷറര്‍ ജൂബി റ്റോംസി കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. എബിന് കാമുങ്ങുംപാറയില് സംസാരിച്ചു. ജോ. സെക്രട്ടറി ജോബിന് മാത്യു നന്ദി പ്രകാശിപ്പിച്ചു. മിഷന് ലീഗിലെ കുട്ടികള്‍ ഒരു വര്‍ഷത്തോളം കുടുക്കയിലൂടെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുക പൊതുസമ്മേളനത്തില്‍ വച്ച് അതിരൂപതാ മിഷന് ലീഗിന്റെ സഹകരണത്തോടെ പഞ്ചാബിലെ സിര്‍ഹിന്ദ് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചു കൊടുക്കാന്‍ ഫാ. എബിന് കമുങ്ങുംപറയ്ക്കു കൈമാറി.
ഈ വര്‍ഷത്തെ മികച്ച കൂടാരയോഗങ്ങളായി സെന്റ് മിഖായേല്‍ കൂടാരം ഒന്നാം സ്ഥാനവും, ഇന്‍ഫന്റ് ജീസസ്, സെന്റ് ഫ്രാന്‍സിസ് കൂടാരങ്ങള്‍ രണ്ടാം സ്ഥാനവും, ഹോളി ഏഞ്ചല്‍സ് കൂടാരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ വര്‍ഷത്തെ കായിക മത്സരങ്ങളുടെ ഓവറോള്‍ ട്രോഫികള്‍ സോണ്‍ 5 ,സോണ്‍ 1, സോണ്‍ 3, എന്നീ സോണുകള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പത്താമത് വാര്‍ഷികാത്തോട് അനുബന്ധിച്ച് കുടിയേറ്റ അംഗങ്ങളായ ഡെന്നിസ് ജോസഫ് എഴുതി. ജെഫിന് ജോസ് സംഗീതം നല്കി ആലപിച്ച തീം സോങ് വാര്‍ഷിക വേദിയില്‍ ആവേശം പകര്‍ന്നു. സ്നേഹവിരുന്നും കൂടാരയോഗങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തപ്പെട്ട നയന മനോഹരമായ കലാവിരുന്നും വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
കുടിയേറ്റം ചാപ്ലയിന്‍ ഫാ റ്റെസ്വിന് വെളിയംകുളത്തേല്‍ അഡ്മിനിസ്ട്രേറ്റര്‍ ഷിബി ജേക്കബ് , കുടിയേറ്റം പ്രസിഡന്റ് ദീപു ജോസിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളായ സ്മിജോ തോമസ് , റ്റോംസി റോബിന്, ജുബി റ്റോംസി, ജോബിന് മാത്യു , ജോസ് കുര്യന്, മറ്റു കണ്‍വീനര്‍മാരായ റ്റോം ജോസ് (പ്രോഗ്രാം), ആല്‍ബി ഷിബിന്‍ (കള്‍ച്ചറല്‍), സുജിത്ത് തോമസ് (രെജിസ്ട്രേഷന്), ജിന്റോ ചാക്കോ (ഫുഡ്), സ്റ്റിബിന്‍ സ്റ്റീഫന്‍ (മീഡിയ), മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.




