ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയ്ക്ക് സ്വന്തം ദേവാലയം

ടൊറന്റോ: കാനഡയിലെ ക്‌നാനായ കത്തോലിക്കാ സഭാസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക സ്വന്തമായി ദേവാലയം നേടി. ഒന്റാറിയോയിലെ സെന്റര്‍ വെല്ലിംഗ്ടണില്‍ മൂന്ന് ഏക്കര്‍ സ്ഥലത്തോടുകൂടിയ ദേവാലയമാണ് ഇടവക സ്വന്തമാക്കിയത്.

ഇടവക വികാരി ഫാ. മാത്യു മേലേടത്ത്, കൈക്കാരന്മാരായ ജോണ്‍ അരയത്ത്, അനീഷ് തെക്കേടത്ത്, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ആയിരവേലില്‍, കമ്മിറ്റി അംഗങ്ങളായ ജോബി വലിയപുത്തന്‍പുരയില്‍, സാം കാരിക്കൊമ്പില്‍, ദീപു മലയിയില്‍ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലുമാണ് ഈ നേട്ടം കൈവരിച്ചത്.

ഡയറക്ടറേറ്റ് ചെയര്‍മാന്‍ റോയ് പുത്തന്‍കളം, സെക്രട്ടറി ജോഷി പാലത്തടത്തില്‍, ഡയറക്ടറേറ്റ് ബോര്‍ഡ് അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകാംഗങ്ങള്‍, നോര്‍ത്ത് അമേരിക്കയിലെ വിവിധ ക്‌നാനായ കത്തോലിക്കാ ഇടവകകളിലെ അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ കൂട്ടായ പങ്കാളിത്തവും ദേവാലയം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി.

The Directorate of Knanaya Catholics in Canada എന്ന സഭാസംവിധാനത്തിന്റെ കീഴില്‍ സ്വന്തമായി ദേവാലയം ലഭിക്കുന്ന രണ്ടാമത്തെ ഇടവകയാണിത്.

ജോൺ കുരുവിള അരയത്ത്
പബ്ലിക് റിലേഷൻസ് ഓഫീസർ (PRO)
ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

Previous Post

ആന്‍സി സിറിയേക്കിന് വയലാര്‍ രാമവര്‍മ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

Next Post

ഫിലഡല്‍ഫിയ സെന്‍്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷന് ഇനി സ്വന്തം ദേവാലയം

Total
0
Share
error: Content is protected !!